പി. രാഘവൻ നായർ സ്മാരക സഹകാരി പ്രതിഭ പുരസ്കാരം മനയത്ത് ചന്ദ്രന് സമ്മാനിച്ചു

കൊടുവള്ളി: പ്രമുഖ സഹകാരിയും,സോഷിലിസ്റ്റും, അധ്യാപകനും, മാതൃക രാഷ്ട്രിയ പൊതു പ്രവർത്തകനും ആയിരുന്ന പി രാഘവൻ നായരുടെ സ്മരണക്കായി കൊടുവള്ളി കോ – ഓപ്പറേറ്റീവ് അർബൻ സൊസൈറ്റി ഏർപ്പെടുത്തിയ സഹകാരി പ്രതിഭ പുരസ്കാരം ഏറാമല സർവീസ് സഹകരണ ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രന് ശ്രീ എം കെ രാഘവൻ എം പി സമ്മാനിച്ചു. പി രാഘവൻനായരുടെ അഞ്ചാം ചരമവാർഷികത്തിൽ നടന്ന അനുസ്മരണ പരിപാടിയിൽ വച്ചാണ് പുരസ്കാരം കൈമാറിയത്. പരിപാടി എംകെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു.
നിസ്വാർത്ഥമായും ചിട്ടയായും പൊതുപ്രവർത്തനവും രാഷ്ട്രീയപ്രവർത്തനവും നടത്തിയ കേരളത്തിലെ ഏറ്റവും മികച്ച സഹകാരിയായിരുന്നു പി രാഘവൻ നായർ എന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിൻറെ പേരിൽ ഉള്ള ഒരു പുരസ്കാരം തീർത്തും അർഹതപ്പെട്ട കൈകളിലാണ് എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കാലാവധി പൂർത്തിയാക്കുന്ന മുൻസിപ്പൽ ചെയർമാൻ വെള്ളറ അബ്ദുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ശ്രീ പി ടി എ റഹീം എം എൽ എ മുഖ്യപ്രഭാഷണം നടത്തി. കൊടുവള്ളി നഗരസഭ പരിധിയിൽ മികച്ച അക്കാദമിക് വിജയം കരസ്ഥമാക്കിയ നന്ദന സന്തോഷ്, ഹാബൽ അൻവർ എന്നിവർക്കും, നാഷണൽ ടെഗ് ഓഫ് വാർ മത്സരത്തിൽ ചാമ്പ്യന്മാരായ കേരള ടീമിൽ ഇടം നേടിയ മാനിപുരം എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കും അർബൻ സൊസൈറ്റി ഉപഹാരങ്ങൾ കൈമാറി. സിപി അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സൊസൈറ്റി പ്രസിഡണ്ട് പി ആർ മഹേഷ് മാസ്റ്റർ, കെ ബാബു, പി ശശീന്ദ്രൻ മാസ്റ്റർ, വി കെ അബ്ദു ഹാജി, ഒ പി ഐ കോയ, വീ രവീന്ദ്രൻ, വേളാട്ട് മുഹമ്മദ്, പിസി ജമാൽ, പിസി വാസു, കെ.ടി സുനി, എൻ ജയേഷ് എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.