കോഴിക്കോട് റൂറൽ പോലിസ് വടകര, കൊയിലാണ്ടി താലൂക്കുകളിലെ വയോജനങ്ങളുടെ കൂട്ടായ്മ സംഘ ടിപ്പിച്ചു . 600 ലധികം വയോജനങ്ങൾ പങ്കെടുത്ത കൂട്ടായ്മ റൂറൽ ജില്ല പോലീസ്സ് മേധാവി കെ.ഇ.ബൈജു ഉൽഘാടനം ചെയ്തു. റൂറൽ അഡീഷനൽ എസ്.പി. എ.പി ചന്ദ്രൻ അദ്ധ്യക്ഷനായി.
കേരള സീനിയർ സിറ്റിസൺ സ്ഫോറം ജില്ല സെക്രട്ടറി സോമൻ ചാലിൽ, മുൻ സംസ്ഥാന സെക്രട്ടറി പൂതേരി ദാമോദരൻ നായർ, ഇബ്രാഹിം തിക്കോടി ,
പോലീസ് ഓഫീസർമാരായ പി.സുരേഷ് ബാബു, പ്രകാശൻ പടന്നയിൽ എന്നിവർ സംസാരിച്ചു. പിങ്ക് പോലീസ് സബ് ഇൻസ്പെക്ടർ ജമീല വയോജനങ്ങളുടെ അവകാശങ്ങൾ, വയോജന സംരക്ഷണ നിയമം സംബന്ധിച്ച് സംസാരിച്ചു. വനിതപോലീസ്സിന്റെയും വയോജനങ്ങളുടെയും നാടകം ഗാനാലാപം എന്നിവയുമുണ്ടായി.
