നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം

നവി മുംബൈയിലെ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികളടക്കം നാലുപേർക്ക് ദാരുണാന്ത്യം. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ആറ് വയസ്സുള്ള മകൾ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. കമല ഹിരാൽ ജെയിൻ എന്നയാളും മരിച്ചവരിൽ ഉൾപ്പെടുന്നു.

രാത്രി 12.40 ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം എസിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഷിയിലെ എംജി കോംപ്ലക്സിലാണ് തീപിടിത്തമുണ്ടായത്. ഫ്ലാറ്റിലെ പത്താം നില മുതൽ പന്ത്രണ്ടാം നില വരെ തീ പടർന്നു.

നവി മുംബൈയിൽ ടയർ വ്യാപാര സ്ഥാപനം നടത്തുന്ന രാജന്റെ മകൾ പൂജയും മരുമകനും കുഞ്ഞുമാണ് മരിച്ചത്. മൃതദേഹങ്ങൾ വാഷിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ 11 പേർ ചികിത്സയിലാണ് .

Leave a Reply

Your email address will not be published.

Previous Story

കീഴരിയൂരിലെ മുൻ കാല കോൺഗ്രസ്സ് നേതാവ് ചാത്തോത്ത് മീത്തൽ ജനാർദ്ദനൻ അന്തരിച്ചു

Next Story

ഒക്ടോബർ 21 മുതൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളുടെ സമയം മാറും

Latest from Main News

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു

ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്സിലെ കെ.എന്‍. ഭാസ്‌കരന്‍ പ്രസിഡന്റായി ചുമതലയേറ്റു. ആറാം വാര്‍ഡില്‍ നിന്നാണ് ഭാസ്‌കരന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്‍പ് ഒരുതവണ ഗ്രാമപഞ്ചായത്ത്

കോട്ടയിൽ രാധാകൃഷ്ണൻ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

വടകര: വടകര ബ്ലോക്ക് പഞ്ചായത്തിൽ ജനകീയ മുന്നണിയിലെ കോട്ടയിൽ രാധാകൃഷ്ണൻ പ്രസിഡണ്ടായി. എല്‍ഡിഎഫും ജനകീയ മുന്നണിയും ഏഴ് വീതം സീറ്റുകള്‍ നേടിയ

എസ്‌.ഐ.ആർ കരട് വോട്ടർ പട്ടിക: ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ തിരിച്ചുചേർക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി ആരംഭിച്ചു

എസ്‌.ഐ.ആർ (SIR) കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ വോട്ടർമാരെ തിരിച്ചുചേർക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സ്

  എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ എസ്.എസ്.എല്‍.സി പാസായ ഭിന്നശേഷിക്കാര്‍ക്കായി ഡാറ്റാ എന്‍ട്രി ആന്‍ഡ്

ക്രിസ്മസ് വാരത്തിൽ ബെവ്‌കോ വിറ്റത് 332.62 കോടിയുടെ മദ്യം

 ക്രിസ്മസ് വാരത്തിൽ ബെവ്‌കോയിൽ റെക്കോർഡ് മദ്യവിൽപ്പന. 332.62 കോടി രൂപയുടെ വിൽപ്പനയാണ് ക്രിസ്മസ് വാരത്തിൽ ഉണ്ടായിരിക്കുന്നത്. ക്രിസ്മസ് വാര വിൽപ്പനയായി കണക്കാക്കുന്നത്