വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ് കെ പ്രവീൺകുമാർ അദ്ദേഹത്തിന്റെ വീട്ടിലെ ശവകുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ എം അഭിജിത്ത്, കെപിസിസി അംഗം രത്നവല്ലി ടീച്ചർ, ഡി സി സി അംഗങ്ങളായ അഡ്വക്കേറ്റ് കെ വിജയൻ, രാജേഷ് കീഴരിയൂർ, വി വി സുധാകരൻ, ബ്ലോക്ക് പ്രസിഡണ്ട് മുരളി തോറോത്ത്, നടേരി ഭാസ്കരൻ, മനോജ് പയറ്റുവളപ്പിൽ, കെ വി റീന, എം എം ശ്രീധരൻ, ടി പി കൃഷ്ണൻ, അഡ്വക്കറ്റ് ഉമ്മേന്ദ്രൻ, പി വി സതീശൻ, കേളോത്ത് അശോകൻ, പി വി ബിജുനിബാൽ, കേളോത്ത് ശിവദാസൻ ,പി ആനന്ദൻ, ടി പി രാഘവൻ, ബാലൻ പുതിയാറമ്പത്ത്, ശ്രീധരൻ പുളക്കണ്ടി, എ പി വിജയൻ,രാമകൃഷ്ണൻ കൊരയങ്ങാട്, ഷീബസതീശൻ, സീമസതീശൻ, നിഷ ആനന്ദ്, കുമാരി കെ, സ്മിത ഉണ്ണി, തുടങ്ങിയവരും ഹരിദാസ് ഏട്ടന്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.