കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയിലെ വിവിധ വേദികളില്‍ നടക്കും. മേളയുടെ വിജയത്തിനായുളള സംഘാടക സമിതി രൂപവല്‍ക്കരണ യോഗം ഒക്ടോബര്‍ 22ന് വൈകുന്നേരം മൂന്ന് മണിയ്ക്ക് കൊയിലാണ്ടി ജീ വി എച്ച് എസ് എസ്സില്‍ നടക്കുമെന്ന് ഹയര്‍ സെക്കണ്ടറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.രാജേഷ് കുമാര്‍, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി അസി.ഡയറക്ടര്‍ വി.ആര്‍.അപര്‍ണ്ണ, വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ ടി.അസീസ് എന്നിവര്‍ അറിയിച്ചു.
