കൊയിലാണ്ടി: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് കുടുംബ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ ആർ.പി. ബിജു കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. വാർഷിക ജനറൽ ബോഡി സംസ്ഥാന സെക്രട്ടറി യു.എസ്. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ.സി. രാജീവൻ മുഖ്യാതിഥിയായിരുന്നു. യൂണിറ്റ് പ്രസിഡൻറ് പി.എം. ഗണേശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷൻ എൻ.സുഗുണൻ, ജില്ലാ പ്രസിഡൻറ് രൂപേഷ് കോളിയോട് സെക്രട്ടറി കോയമോൻ, ബഷീർ ചക്കീസ്, ഹുമയൂൺ കബീർ, ടി.വി.സാദിഖ് എന്നിവർ സംസാരിച്ചു.
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടന്ന കുടുംബ സംഗമം കൊയിലാണ്ടി പോലീസ് സബ് ഇൻസ്പെക്ടർ ആർ.പി. ബിജു ഉദ്ഘാടനം ചെയ്യുന്നു പരിപാടിയിൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികളെ ആദരിച്ചു