അവകാശ പോരാട്ടത്തിന്റെയും സാമൂഹ്യ മുന്നേറ്റത്തിന്റെയും നൂറ് വർഷങ്ങൾ സിപിഐ ശതാബ്ദി ആഘോഷ പരിപാടികൾക്ക് ഒക്ടോബർ 20 ന് തുടക്കം ശതാബ്ദി സംഗമം 26 ന് അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാവും. മുതലക്കുളത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ചരിത്രപ്രദർശനം, പുസ്തകോത്സവം, നാടകം, നാടൻപാട്ട്, ഗാനമേള, വിവിധ സെമിനാറുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് നടക്കുക. ശതാബ്ദി സംഗമം 26 ന് പാർട്ടി ദേശീയ സെക്രട്ടറി അമർജിത്ത് കൗർ ആണ് ഉദ്ഘാടനം ചെയ്യുക. ഇന്ന് രാവിലെ 9.30 ന് പ്രഭാത് പുസ്തകോത്സവം സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എം പി ഉദ്ഘാടനം ചെയ്യും. കെ കെ ബാലൻ അധ്യക്ഷത വഹിക്കും. വൈകീട്ട് അഞ്ചിന് ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ പ്രകാശ് ബാബു ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും.
21 ന് വൈകീട്ട് അഞ്ചിന് നടക്കുന്ന ജനാധിപത്യവും സ്ത്രീകളും എന്ന വിഷയത്തിലുള്ള സെമിനാർ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി വസന്തം ഉദ്ഘാടനം ചെയ്യും. ഗീത നസീർ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഇപ്റ്റ കോഴിക്കോട് അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള നടക്കും. 22 ന് സ്വാതന്ത്ര്യ സമരവും വിദ്യാർത്ഥി -യുവജന പോരാട്ടങ്ങളും എന്ന വിഷയത്തിലുള്ള സെമിനാർ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. അഡ്വ. പ്രശാന്ത് രാജൻ മുഖ്യപ്രഭാഷണം നടത്തും. 23 ന് വൈകീട്ട് 3.30 ന് പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി പ്രതിരോധ കാവ്യ സായാഹ്നം നടക്കും. എം എം സചീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന വിഷയത്തിലുള്ള സെമിനാർ പ്രൊഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യും. 24 ന് വൈകീട്ട് അഞ്ചിന് കെ പി എ സിയുടെ 75 വർഷങ്ങളെക്കുറിച്ചുള്ള പരിപാടി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. വി ടി മുരളി, ടി വി ബാലൻ എന്നിവർ പ്രഭാഷണം നടത്തും. തുടർന്ന് സുരേഷ് ബാബു ശ്രീസ്ഥ രചനയും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച കെ പി എ സി യുടെ ഉമ്മാച്ചു നാടകം അരങ്ങേറും. 25 ന് വൈകീട്ട് അഞ്ചിന് സ്വാതന്ത്ര്യ സമരവും കമ്യൂണിസ്റ്റ് പാർട്ടിയും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. അജിത് കൊളാടി മുഖ്യപ്രഭാഷണം നടത്തും. 26ന് വൈകീട്ട് നാലിന് നടക്കുന്ന ശതാബ്ദി സംഗമം സി പി ഐ ദേശീയ സെക്രട്ടറി അമർജിത്ത് കൗർ ഉദ്ഘാടനം ചെയ്യും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി സന്തോഷ് കുമാർ എം പി, പി പി സുനീർ എം പി, മന്ത്രി അഡ്വ. കെ രാജൻ, അഡ്വ. പി വസന്തം തുടങ്ങിയവർ സംസാരിക്കും. തുടർന്ന് ഇപ്റ്റ നാട്ടുതുടി അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി ത്യാഗോജ്വലമായ നൂറ് വർഷങ്ങൾ പൂർത്തീകരിക്കുമ്പോൾ പാർട്ടിയുടെ വളർച്ചയിൽ മുഖ്യപങ്കുവഹിച്ച ജില്ലയിലെ രക്തസാക്ഷികളും ജീവിച്ചിരിക്കുന്നവരുമായ പോരാളികളെ ഓർമിക്കാനുതകുന്നവിധം വലിയ ജനകീയ പങ്കാളിത്തത്തോടെയുള്ള പരിപാടിയാണ് സംഘടിപ്പിക്കുന്നതെന്ന് ശതാബ്ദി സംഗമം സംഘാടക സമിതി ചെയർമാൻ സത്യൻ മൊകേരി, ജനറൽ കൺവീനർ ഇ കെ വിജയൻ എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് എന്നിവർ പറഞ്ഞു. പ്രസ്ഥാനത്തെ നെഞ്ചേറ്റിയ ത്യാഗധനരായ പൂർവികളെ ഓർമിക്കുന്നതിനൊപ്പം സംഘപരിവാർ നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്റെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ ഇടതുപക്ഷ രാഷ്ട്രീയത്തിന് കൂടുതൽ കരുത്തുപകരാനുള്ള ഊർജവും സംഗമം സമ്മാനിക്കുമെന്നും ഇവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.

Previous Story

കിനാലൂർ ഗവ. കോളേജ് പുതിയ കെട്ടിടം ഉദ്ഘാടനം 21ന് മന്ത്രി ബിന്ദു നിർവഹിക്കും

Next Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 20-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ

Latest from Main News

കിനാലൂർ ഗവ. കോളേജ് പുതിയ കെട്ടിടം ഉദ്ഘാടനം 21ന് മന്ത്രി ബിന്ദു നിർവഹിക്കും

കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ

ഇടത് മുന്നണി ഭരണത്തിൽ കേരളം പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറി – മുല്ലപ്പള്ളി രാമചന്ദ്രൻ

കോഴിക്കോട് : ഇടത് മുന്നണി ഭരണത്തിൽ കേരളം പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട്‌

ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇടതു എംഎൽഎയെ പരിപാടിയ്ക്കിടെ പുകഴ്ത്തി; കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പദവിയിൽ നിന്ന് നീക്കി

ഇടത് സ്വതന്ത്ര എംഎൽഎയെ പുകഴ്ത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് നീക്കം ചെയ്തു. കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിനെയാണ് കോൺഗ്രസ് കൊടുവള്ളി

ഷാഫിപറമ്പിൽ എംപിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പോലീസുകാരെയും സർക്കാരിനേയും രക്ഷിക്കാനായി നിരപരാധികളെ കള്ളക്കേസിൽ കുടുക്കിയെന്ന് സണ്ണി ജോസ് എംഎൽഎ

കൊയിലാണ്ടി: ഷാഫിപറമ്പിൽ എംപിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പോലീസുകാരെയും സർക്കാരിനേയും രക്ഷിക്കാനായി കള്ളക്കേസിൽ കുരുക്കി പ്രവർത്തകരെ ജയിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ