കോഴിക്കോട് : ഇടത് മുന്നണി ഭരണത്തിൽ കേരളം പരമ്പരാഗത വ്യവസായങ്ങളുടെ ശവപ്പറമ്പായി മാറിയിരിക്കുകയാണെന്ന് മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന തൊഴിൽ മേഖലയും ക്ഷേമനിധി ബോർഡുകളും തർച്ച നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ മാസങ്ങളായി കുടിശ്ശികയാണ്. ട്രേഡ് യൂണിയൻ രെജിസ്ട്രേഷൻ ഫീസ് പതിനായിരം രൂപയായി ഉയർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടി തൊഴിലാളി വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചങ്ങാത്ത മുതലാളിത്ത നയം തുടരുന്ന തൊഴിലാളി വിരുദ്ധ പിണറായി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ തൊഴിലാളികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആഹ്വാനം ചെയ്തു.
ഇന്ത്യൻ നാഷണൽ സാലറീഡ് എംപ്ലോയീസ് ആൻഡ് പ്രൊഫഷണൽ വർക്കേഴ്സ് ഫെഡറേഷൻ (ഐ എൻ ടി യു സി ) ജില്ലാ സമ്മേളനം നളന്ദ ഓഡിറ്റോറിയത്തിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. ഐ എൻ ടി യു സി അഖിലേന്ത്യാ സെക്രട്ടറിയും, സാലറീഡ് ഫെഡറേഷൻ ദേശീയ പ്രസിഡണ്ടുമായ ഡോ എം പി പദ്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ദേശീയ വൈസ് പ്രഡിഡണ്ട് എം കെ ബീരാൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം പി രാമകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്മകുമാർ, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുൽ റസാക്ക്, ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ കൊമ്മേരി, ഡി സി സി ജനറൽ സെക്രട്ടറിമാരായ അഡ്വ എ ഇ മാത്യു, ഷാജിർ അറഫാത്ത്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് കെ ദാമോദരൻ, നാഷണൽ ഹെഡ്‌ലോഡ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി മൂസ്സ പന്തീരാങ്കാവ് എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കോർപ്പറേഷൻ കൌൺസിൽ പ്രതിപക്ഷ നേതാവ് കെ സി ശോഭിത ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് ടി വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ ഉമേഷ് മണ്ണിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ശ്രീവത്സൻ പടാറ്റ, അഡ്വ കെ എം കാതിരി, ടി ടി മുഹമ്മദ് സലീം, യു ബാബു, പി ടി മനോജ്, കെ പി ശ്രീകുമാർ, ടി സജീഷ് കുമാർ, കെ വി ശിവാനന്ദൻ, രാജേഷ് അടമ്പാട്ട്, പി അബ്ബാസ്, എ കെ മനോജ്, പി പി ദിർഷാദ്, എം സുജിത്ത്, സന്തോഷ് മുതുവന, പി പി കുഞ്ഞഹമ്മദ് കോയ, ശങ്കരൻ നടുവണ്ണൂർ, രമേശ് അമ്പലക്കോത്ത്, ദാമേദരൻ പറമ്പത്ത്, കൃപ പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു
Latest from Main News
കോഴിക്കോട്: സിപിഐ രൂപീകരണത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ പരിപാടികൾക്ക് ഇന്ന് കോഴിക്കോട്ട് തുടക്കമാവും. മുതലക്കുളത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ
കിനാലൂർ ഡോ. ബി ആർ അംബേദ്കർ മെമ്മോറിയൽ ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയതായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ
വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്
ഇടത് സ്വതന്ത്ര എംഎൽഎയെ പുകഴ്ത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ ഡിസിസി പ്രസിഡന്റ് നീക്കം ചെയ്തു. കുന്ദമംഗലം എംഎൽഎ പി.ടി.എ.റഹീമിനെയാണ് കോൺഗ്രസ് കൊടുവള്ളി
കൊയിലാണ്ടി: ഷാഫിപറമ്പിൽ എംപിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച പോലീസുകാരെയും സർക്കാരിനേയും രക്ഷിക്കാനായി കള്ളക്കേസിൽ കുരുക്കി പ്രവർത്തകരെ ജയിലടച്ച സംഭവം പ്രതിഷേധാർഹമാണെന്ന് കെപിസിസി അധ്യക്ഷൻ