വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിന് സമീപമാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഓഫീസ് വളപ്പില്‍ മന്ത്രി പനീര്‍ ചാമ്പ മരവും നട്ടു.
കോഴിക്കോട് റീജ്യണിലെ ടൂറിസം ജില്ലാ ഓഫീസുകളുടെ ഏകോപന ചുമതലയുള്ള ഓഫീസിനായി നിര്‍മിച്ച കെട്ടിടത്തില്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രണ്ട് നിലകളിലായി 7,121 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള ഓഫീസിന്റെ നിര്‍മാണ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്കായിരുന്നു.
പരിപാടിയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, കെ.ടി.ഐ.എല്‍ ചെയര്‍പേഴ്‌സണ്‍ എസ് കെ സജീഷ്, ടൂറിസം ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, ഡി.ടി.പി.സി സെക്രട്ടറി ടി നിഖില്‍ ദാസ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.