കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുളള ആറ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 90 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/കെ പി എസ് സി മുഖേന ഒഴിവ് നികത്തപ്പെടുന്നത് വരെയോ ദിവസവേതനത്തില്‍ നിയമനം നടത്തും. യോഗ്യത: ജി എന്‍ എം/ബി എസ്സ് സി നേഴ്സിംഗ്. പ്രായപരിധി: 21-45. പ്രതിദിനം 820 രൂപ. ദൂരപരിധി (അഭികാമ്യം): കോഴിക്കോട് ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജില്‍ നിന്നും വാസസ്ഥലത്തേക്ക് പത്ത് കിലോമീറ്റര്‍. പ്രവര്‍ത്തി പരിചയം അഭികാമ്യം. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഒക്ടോബര്‍ 31ന് രാവിലെ ഒന്‍പത് മുതല്‍ 11 വരെ ആശുപത്രി കോണ്‍ഫറന്‍സ് റൂമില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് എത്തണം. സംവരണത്തിന് അര്‍ഹരായവര്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ ഹാജരാകണം. നിയമനം കെ പി എസ് സി സംവരണ തത്വങ്ങള്‍ പാലിച്ചായിരിക്കും.
Latest from Local News
കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക കലാരംഗത്ത് നിറസാന്നിധ്യമായിരുന്ന വള്ളിൽ ഹരിദാസിന്റെ പതിനേഴാം ചരമ വാർഷിക ദിനം സമുചിതമായി ആചരിച്ചു. ഡിസിസി പ്രസിഡണ്ട് അഡ്വക്കറ്റ്
നന്തിബസാർ കിഴക്കെ തൈക്കണ്ടി കെ.ടി.റിയാസ് (51) അന്തരിച്ചു. ഭാര്യ ഹസീന, മക്കൾ റിഷാൻ, സൈയിന. പിതാവ് ഇമ്പിച്ചി മമ്മു ഹാജി മാതാവ്
കേരളപ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 2026 ജനുവരി 21 മുതൽ 24 വരെ കോഴിക്കോട് വച്ച് നടക്കുകയാണ്. പ്രസ്തുത
തിക്കോടി കല്ലത്ത് ഡ്രൈവ് ഇൻ ബീച്ചിലെ തോട് ഗതി മാറി ഒഴുകുന്നു. ഇത് മൂലം പ്രവേശന കവാടത്തിൽ നിന്ന് കടൽത്തീരത്തേക്ക് ഇറങ്ങാൻ
കൊയിലാണ്ടി: കോഴിക്കോട് റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 24 മുതല്‍ 28 വരെ കൊയിലാണ്ടിയിലെ വിവിധ വേദികളില്‍ നടക്കും. മേളയുടെ