കേരളത്തിലെ എണ്ണപ്പെട്ട വനിതാ സംഘടനായ വനിതാ ലീഗിൻ്റെ സേവന സന്നദ്ധ വിഭാഗമായ ഷീ ഗാർഡിൻ്റെ ലോഞ്ചിംഗ് ഒക്ടോബർ 20 ന് തിങ്കൾ വൈകീട്ട് 3 മണിക്ക് കാപ്പാട് ഷാദി മഹലിൽ നടക്കും. വനിതകളെ പൊതുരംഗത്ത് സജീവമാക്കുന്നിൽ വലിയ പങ്ക് വഹിച്ച വനിതാ ലീഗിന് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ മാത്രമായി നിലവിൽ 14,000 ത്തിൽ അധികം അംഗങ്ങളും മികച്ച സംഘടനാ സംവിധാനവുമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തോടപ്പം ജീവകാരുണ്യ, സാമൂഹസേവന മേഖലകളിൽ സജീവ ഇടപെടൽ നടത്തി കൊണ്ടിരിക്കയാണ് വനിതാ ലീഗ്.
സേവന രംഗത്ത് നിറസാന്നിധ്യമായ യൂത്ത് ലീഗിൻ്റെ വൈറ്റ് ഗാർഡ് മോഡലിൽ സ്ത്രീകൾക്ക് മാത്രമായി പരിശീലനം നല്കി സജ്ജമാക്കിയിരിക്കയാണ് ഷീ ഗാർഡ്, എന്ന സേവന സന്നദ്ധ സംഘടന. കൊയിലാണ്ടി നിയോജക മണ്ഡലം വനിതാ ലീഗിൻ്റെ കീഴിലുള്ള ഈ സംവിധാനത്തിൽ പരിശീലനം പൂർത്തിയാക്കിയ 100 വളണ്ടിയർമാരാണ് നിലവിലുള്ളത്. സാമൂഹ്യ സേവനത്തിനും ദുരന്തമുഖത്ത് മുന്നിട്ടറങ്ങാനും അശരണർക്ക് ആശ്രയമായി മാറാനും ഇനി നമ്മുടെ നാട്ടിൽ ഷീ ഗാർഡുമുണ്ടാവും.
എല്ലാ നിയോജക മണ്ഡലത്തിലും ഇതിൻ്റെ യൂനിറ്റുകൾ ആരംഭിച്ചു വരുന്നു. പ്രത്യേക യൂണിഫോമുകൾ നൽകി സജ്ജരാക്കി നിയോജക മണ്ഡലം തലത്തിലും മുൻസിപ്പൽ, പഞ്ചായത്ത് തലത്തിലും ക്യാപ്റ്റൺ വൈസ് ക്യാപ്റ്റൺ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഇതിൻ്റെ ഭാഗമായിട്ടുണ്ട്.
ലോഞ്ചിംഗ് സെറിമണിയിൽ വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട്, ജനറൽ സെക്രട്ടറി അഡ്വ. പി. കുൽസു ജില്ലാ ലീഗ് പ്രസിഡണ്ട്, എം.എ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ.ജില്ലാ വനിതാ ലീഗ്, ഭാരവാഹികളായ ആമിന ടീച്ചർ, ശറഫുന്നിസ ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് റസീന ഷാഫി ജനറൽ സെക്രട്ടറി കെ.ടി. വി.റഹ് മത്ത് ട്രഷറർ നുസ്രത്ത്. മറ്റ് ഭാരവാഹികളായ കെ.ടി. സുമ, ക്യാപ്റ്റൻ തസ്നിയ എന്നിവർ പങ്കെടുത്തു.