ശബരിമല മേല്‍ശാന്തിയായി പ്രസാദ് ഇ ഡിയെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചാലക്കുടി ഏറന്നൂര്‍ മനയിലെ പ്രസാദ് നിലവില്‍ ആറേശ്വരം ശ്രീധര്‍മ്മ ശാസ്ത്ര ക്ഷേത്രം മേല്‍ശാന്തിയാണ്. എം ജി മനു നമ്പൂതിരിയാണ് ശബരിമല മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് മനു നമ്പൂതിരി.
പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കുട്ടികളായ കശ്യപ് വര്‍മ്മ, മൈഥിലി കെ വര്‍മ്മ എന്നിവരാണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്. സുപ്രീംകോടതിയുടെ 2011 ലെ ഉത്തരവ് പ്രകാരം വിരമിച്ച ജസ്റ്റിസ് കെ ടി തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുപ്പിനായി അയക്കുന്നത്.