തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി വരും മണിക്കൂറുകളിൽ ന്യൂനമർദ്ദമായി മാറാനുള്ള സാധ്യതയുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ന്യൂനമർദ്ദമായും മാറും. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച്ച വരെ കേരള കർണ്ണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
Latest from Main News
സർക്കാരിന്റെ പ്രവർത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങളിലേക്കെത്തിക്കാൻ പുതിയ പ്രചാരണ തന്ത്രവുമായി സംസ്ഥാന സർക്കാർ. സംസ്ഥാന വ്യാപകമായി ‘നാടിനൊപ്പം’ എന്ന പേരിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ
കേരളത്തിൽ ജനിച്ചവർക്ക് തങ്ങളുടെ വ്യക്തിത്വം തെളിയിക്കുന്നതിനായി ഫോട്ടോ പതിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൗരത്വ
പാലക്കാട് വാളയാറിൽ ആൾക്കൂട്ടക്കൊലപാതകത്തിന് ഇരയായ ഛത്തീസ്ഗഢ് സ്വദേശി രാം നാരായണിൻ്റെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
കേരളം ആസ്ഥാനമായുള്ള അൽ ഹിന്ദ് ഗ്രൂപ്പിന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. അൽ ഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട്
തസ്തിക കേരളാ പോലീസ് ഫിംഗർ പ്രിൻ്റ് ബ്യൂറോയിൽ 3 ഫിംഗർ പ്രിന്റ് എക്സ്പർട്ട് തസ്തികകൾ സൃഷ്ടിക്കും. തൃശൂർ സിറ്റി, കൊല്ലം റൂറൽ,







