പ്രവാസി കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ എന്റോള്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 30 വരെ നീട്ടി. പദ്ധതിയുടെ പ്രചാരണാര്‍ഥം ഡല്‍ഹി, മുംബൈ, ബംഗളൂരു, ചെന്നൈ നോര്‍ക്ക റൂട്ട്സ് എന്‍.ആര് ഡെവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും രാജ്യാന്തര തലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന് ക്യാമ്പുകളും നടത്തുന്നുണ്ട്. 25000ത്തിലധികം പ്രവാസി കുടുംബങ്ങളാണ് ഇതിനകം പദ്ധതിയില്‍ പങ്കാളികളായത്.
നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി, എന്‍.ആര്.കെ ഐ.ഡി കാര്‍ഡുള്ളവര്‍ക്ക് www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഒരു കുടുംബത്തിന് (പ്രവാസി, പങ്കാളി, 25 വയസ്സില്‍ താഴെയുള്ള രണ്ടു കുട്ടികള്‍) 13,411 രൂപ പ്രീമിയത്തില്‍ അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സും 10 ലക്ഷം രൂപയുടെ ഗ്രൂപ്പ് പേഴ്സണല്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയുമാണ് ലഭിക്കുക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്ന് മുതല്‍ പരിരക്ഷ ലഭ്യമാകും. കേരളത്തിലെ 500ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 16000ത്തോളം ആശുപത്രികള്‍ വഴി ക്യാഷ്ലെസ് ചികിത്സ ലഭിക്കും.
Latest from Local News
സയ്യിദ് ഹൈദരലി ശിഹാബ് താങ്കളുടെ നാമധേയത്തിൽ 2023 ൽ കുയിമ്പിൽ ശാഖ മുസ്ലീ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച സയ്യിദ് ഹൈദരലി
കൊയിലാണ്ടി, കോമത്ത്കര സ്മിത ഹൗസിൽ കെ. ജയശ്രീ (78) മുൻ കൊയിലാണ്ടി സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി അന്തരിച്ചു. ഭർത്താവ് ഒ.കെ.
ബഹ്റിൻ ഒ.ഐ.സി.സി കൊയിലാണ്ടി നിയോജക മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡൻ്റ് ഫാസിൽ ഒറ്റക്കണ്ടം, സെക്രട്ടറി ബിജു കൊയിലാണ്ടി, ട്രഷറർ
നടുവണ്ണൂർ മന്ദങ്കാവ് ചെറിയ പറമ്പിൽ രാജീവൻ (50) അന്തരിച്ചു. പിതാവ് : ബാലൻ, മാതാവ്: കല്യാണി, ഭാര്യ : ബബിത യു.
മേപ്പയൂർ എടത്തിൽ മുക്കിലെ കൽഹാര യിൽ ചെറുവത്ത് ജാനകി (72 ) അന്തരിച്ചു. ഭർത്താവ് ദാമോദരൻ പടിഞ്ഞാറയിൽ മക്കൾ ഷിബു മാസ്റ്റർ