ദിനം പ്രതി നൂറുകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന കൊല്ലം പിഷാരികാവിലെ ശൗചാലയത്തിൻ്റെയും ട്രീറ്റ്മെൻ്റിൻ്റെയും പ്രവൃത്തി കോടതി വിധി അനുകൂലമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന് പൂർത്തികരിച്ച് മണ്ഡലകാലം ആരംഭിക്കുന്നതിന് മുമ്പായി ഭക്തജനങ്ങൾക്ക് ഉപയോഗത്തിന്നായി തുറന്നു കൊടുക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതി യോഗം ദേവസ്വം അധികാരികളോടാവശ്യപ്പെട്ടു.
പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി ശിവദാസൻ പനിച്ചിക്കുന്ന്, എ.ശ്രീകുമാരൻനായർ, ജയപ്രകാശ് ഓട്ടൂർ, രാജീവൻ മഠത്തിൽ, ടി. ടി. നാരായണൻ, വിനയൻ കാഞ്ചന, മനോജ് കുന്ന്യോറമല , മുരളീധരൻ കൊണ്ടക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.