അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയ സഹോദരൻ ഫൈസലിന്റെ ഓർമ്മയ്ക്കായി, അദ്ദേഹത്തിന്റെ അവസാന നിമിഷങ്ങളിലും ഒരു താങ്ങായി നിന്ന നെസ്റ്റിലേക്ക് പിതാവ് മലർവാടി ഹംസ അപ്രതീക്ഷിതമായി കടന്നുവന്ന് നമ്മുടെ സേവന പ്രവർത്തനങ്ങൾക്കായി ഒരു തുക സംഭാവന ചെയ്തു.
നെസ്റ്റ് (NEST) എന്ന നാലക്ഷരം, ജനഹൃദയങ്ങളിൽ ഏറെക്കാലമായി സ്ഥാനം നേടിക്കഴിഞ്ഞു. കരുതലോടെ കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വേദനിക്കുന്നവരെ ചേർത്ത് പിടിക്കുകയും ചികിത്സക്കപ്പുറമുള്ള ഒരു മനസ്സമാധാനവും സംതൃപ്തിയും സമാശ്വാസവും നമ്മൾ അവർക്ക് നൽകിവരുന്നു. രോഗികളുടെ മരണവേളയിൽ പോലും രക്തബന്ധങ്ങൾക്കപ്പുറമുള്ള സ്വാന്തനം നൽകിവരുന്ന ഈ പ്രസ്ഥാനത്തെ പലരും നന്ദിയോടെ സ്മരിക്കുന്നു. അത്തരത്തിലുള്ള ഒരു കുടുംബമാണ് കഴിഞ്ഞ ദിവസം നെസ്റ്റിനെ തേടിയെത്തി സംഭാവന നൽകിയത്.