അന്തരിച്ച കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒഡിങ്കയക്ക് കേരള സര്‍ക്കാർ ഔദ്യോഗിക അന്തിമോപാചാരം അർപ്പിച്ചു. ഇതിൻ്റെ ഭാഗമായി ഭൗതികശരീരത്തില്‍ ഗവർണർ രാജേന്ദ്ര അർലേക്കർ, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവർ പുഷ്പചക്രം അർപ്പിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയാണ് ഇരുവരും അന്തിമോപചാരം അർപ്പിച്ചത്. കളമശ്ശേരി മെഡിക്കൽ കോളജിൽ നിന്നും പോസ്റ്റ്മോർട്ടം പൂർത്തിയാക്കി എംബാം ചെയ്താണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചത്. ഇവിടെ നിന്നും മുബൈയിലെത്തിക്കുന്ന മൃതദേഹം ചാർട്ടേഡ് വിമാനത്തിൽ കെനിയയിലേക്ക് കൊണ്ടുപോകും.