ശബരിമലയിലെ സ്വർണക്കവർച്ച ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്കും വിശ്വാസവഞ്ചനയ്ക്കുമെതിരെ കെപിസിസി സംഘടിപ്പിക്കുന്ന വിശ്വാസസംരക്ഷണയാത്രയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റനായ അദ്ദേഹം.
”പിണറായിയും മോദിയും തമ്മിൽ നല്ല ബന്ധമാണെന്നതിനാൽ സിബിഐയെ അത്ര വിശ്വാസമൊന്നുമല്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിലാവണം സിബിഐ അന്വേഷണം നടത്തേണ്ടതെന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും കോൺഗ്രസ് തയ്യാറല്ല. ഇപ്പോൾ അന്വേഷണച്ചുമതല ഏൽപ്പിച്ച പോലീസുദ്യോഗസ്ഥൻമാർക്ക് സത്യസന്ധമായി റിപ്പോർട്ട് സമർപ്പിക്കാനാവില്ല. വസ്തുനിഷ്ഠമായ റിപ്പോർട്ടാണ് നൽകുന്നതെങ്കിൽ ഭാവിയിൽ ആ ഉദ്യോഗസ്ഥൻമാരെ പിണറായി ദ്രോഹിക്കും. എൽഡിഎഫ് ഭരണസമിതിയാണ് വിജയ് മല്യ 2018 ൽ സംഭാവന ചെയ്ത മുപ്പത് കിലോ സ്വർണം പിന്നീട് ഇളക്കിയെടുത്ത് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന പിണറായി സൃഷ്ടിച്ച ആൾദൈവത്തിന്റെ കയ്യിൽ ഒരു ഗ്യാരന്റിയുമില്ലാതെയാണ് ചെന്നൈയിലേക്ക് കൊടുത്തയച്ചത്. അസ്സൽ സ്വർണം വിറ്റ് കാശാക്കിയതാണ്. ഇതേ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ 2025 ൽ അതേ സ്വർണം വീണ്ടും പൂശാൻ വേണ്ടി കൊണ്ടുവന്നു. ഇതൊക്കെ നഗ്നമായ കൊള്ള.
ജില്ലാ കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ അധ്യക്ഷതവഹിച്ചു അഡ്വ ടി. സിദിഖ് എം.എൽ എ ,അഡ്വ പി.എം നിയാസ് , അഡ്വ കെ ജയന്ത് , ടി.ടി ഇസ്മയിൽ എൻ സുബ്രമണ്യൻ , മഠത്തിൽ നാണു, പി. രത്നവല്ലി കെ രാമചന്ദ്രൻ മാസ്റ്റർ സി.വി ബാലകൃഷ്ണൻ,വി.പി ഭാസ്കരൻ , ദിനേശ് പെരുമണ്ണ, വിദ്യ ബാലകൃഷണൻ , ഗൗരി പുതിയെടുത്ത് എൻ മുരളീധരൻ തോറോത്ത് , കെ.ടി വിനോദൻ , സന്തോഷ് തിക്കോടി ,വി.ടി സുരേന്ദൻ , അഡ്വ കെ വിജയൻ , രഞ്ജിത്ത് നാരാത്ത് , രാജേഷ് കീഴരിയൂർ വി.വി സുധാകരൻ എന്നിവർ സംസാരിച്ചു