ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ് 2025 വർഷത്തെ പ്രശസ്ത സേവന പ്രവർത്തനത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ സേവന പ്രവർത്തനങ്ങൾ വിലയിരുത്തി പുരസ്കാരം പാലക്കാട് ജില്ലയിലെ മംഗലാംകുന്നിൽ പ്രവർത്തിക്കുന്ന ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ റിസർച്ച് സെൻ്റർ ഡയറക്ടർ സീനിയർ പ്രഫസർ ഡോ: സുരേഷ് കെ. ഗുപ്തനെ തിരഞ്ഞെടുത്തു.
അൾഷിമേഴ്സ്, ബുദ്ധിമാന്ദ്യം, ഓട്ടിസം പാർക്കിൻസൻസ്, ഡൗൺ സിൻഡ്രം, ഷിസോഫീനിയ, എന്നീ അപൂർവ്വ രോഗങ്ങൾക്ക് വളരെ കാലത്തെ ഗവേഷണ ഫലമായി കണ്ടെത്തിയ ചികിത്സാ പദ്ധതികൾ രോഗം സുഖപ്പെടുത്താൻ ഫലപ്രദമാണെന്ന് പരീക്ഷിച്ചറിഞ്ഞിരിക്കുന്നു. ആരോഗ്യ രംഗത്തെ സേവന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ഫൗണ്ടേഷൻ ഓഫ് ഗാന്ധിയൻ തോട്ട്സ് ട്രസ്റ്റ്, പ്രഫ: സുരേഷ് കെ. ഗുപ്തന് സ്വാസ്ഥ്യസേവാ രത്ന പുരസ്കാരം, 2025 നൽകി ആദരിക്കാൻ തീരുമാനിച്ചത്.
2025 ഒക്ടോബർ മാസം 18-ാംന് ശനിയാഴ്ച കാലത്ത് 11 മണിക്ക് പേരാമ്പ്ര അക്കാദമി ഓഫ് ആർട്സ്, ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് പുരസ്കാര സമർപ്പണം നടത്തുന്നതാണെന്ന് ട്രസ്റ്റ് പ്രസിഡണ്ട് വി.എസ്. രമണൻമാസ്റ്റർ, വൈസ് പ്രസിഡണ്ട് ഇ വി. രാമചന്ദ്രൻ മാസ്റ്റർ, സെക്രട്ടറി പി.ടി.ഇബ്രാഹിം എന്നിവർ അറിയിച്ചു.