നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്. നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തിൽ ഉള്ളതായാണ് പറയുന്നത്. ഒരു ഭണ്ടാരം കുത്തിതുറന്നശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം തകർത്ത നിലയിലാണ്. നല്ലൊരുതുക നഷ്ടപ്പെട്ടതായാണ് കമ്മിറ്റിക്കാർ പറയുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.