കൂമുള്ളി പുതുക്കോട്ട് ശാല ദുർഗ്ഗാദേവി ക്ഷേത്രത്തിൽ നവംബർ എട്ടു മുതൽ 15 വരെ ഭാഗവത സപ്താഹാചാര്യൻ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാഗവതോത്സവത്തിൻ്റെ ഭാഗമായി ഭക്തജന സദസ്സ് നടന്നു. വി.വി. ബാലൻ ഭദ്രദീപം തെളിയിച്ചു. ധർമ്മ രത്ന പുരസ്കാര ജേതാവ് രഘുവീർ ബിലാത്തിക്കുളം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് തെക്കയിൽ സതീശൻ അധ്യക്ഷനായി. ഭാഗവതോത്സവം ബ്രോഷറിൻ്റെ പ്രകാശനം വായനോത്ത് രാമകൃഷ്ണൻ നിർവ്വഹിച്ചു. ജനറൽ കൺവീനർ ടി.പി. ദിനേശൻ , ക്ഷേത്ര കമ്മറ്റി സെക്രട്ടറി ടി.സി. രാജൻ എന്നിവർ സംസാരിച്ചു.
