പെരുവട്ടൂർ എൽ പി സ്കൂളിൽ എസ്.എസ്.എൽ.സി, എൽ.എസ്.എസ് തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ രക്ഷിതാക്കളെയും അനുമോദിച്ചു. കൊയിലാണ്ടി മുൻസിപ്പൽ 16ാം വാർഡ് കൺസിലർ ജിഷ പുതിയേടത്തിന്റെ അധ്യക്ഷതയിൽ കേരളത്തിലെ അറിയപ്പെടുന്ന ഉത്തരാധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ കവി വീരാൻ കുട്ടി മാഷ് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു.
നാലാം ക്ലാസ്സിലെ കേരള പാഠാവലിയിലെ കവിതയായ ‘വാവ ജീവനെ കാക്കുന്നു’ എന്ന കവിത കുട്ടികളും കവിയും കൂടി ചൊല്ലിയപ്പോൾ സദസ്സിലെ രക്ഷിതാക്കൾക്കും കുട്ടികൾക്കും അതൊരു നവ്യാനുഭവമായി മാറി. ഞങ്ങളുടെ പാഠപുസ്തകത്തിലെ കവിത എഴുതിയ കവിയെ നേരിട്ട് കണ്ട സന്തോഷത്തിൽ കുട്ടികൾ കവിയുമായി മുഖാമുഖo പരിപാടി നടത്തി. ഹെഡ്മിസ്ട്രസ് ഇന്ദിര സി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷിജു ടി പി (പി ടി എ പ്രസിഡന്റ് ) സിറാജ് ഇയ്യഞ്ചേരി, ഉഷശ്രീ ടീച്ചർ, ബാസിൽ, ശബാന (എം പി ടി എ) നിഷിധ, അതുല്യ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് നൗഷാദ് മാസ്റ്റർ നന്ദി പറഞ്ഞു.