അയല്‍ക്കൂട്ടങ്ങളില്‍ 25,000 സോഷ്യല്‍ സെല്ലര്‍മാര്‍; പുതുചുവടുവെപ്പിലേക്ക് കുടുംബശ്രീ

ഉല്‍പന്നങ്ങള്‍ വീടുകളിലെത്തിക്കാന്‍ ‘സോഷ്യല്‍ സെല്ലര്‍’മാരെ നിയോഗിച്ച് കുടുംബശ്രീ പുതുചുവടുവെപ്പിലേക്ക്. ഓരോ സിഡിഎസിന് കീഴിലുമുള്ള അയല്‍ക്കൂട്ടങ്ങളില്‍നിന്നായി 25,000ത്തില്‍ പരം കുടുംബശ്രീ സോഷ്യല്‍ സെല്ലര്‍മാരാണ് നവംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ രംഗത്തിറങ്ങുക. ഇവര്‍ക്ക് നേതൃത്വം നല്‍കാന്‍ ഓരോ സിഡിഎസിലും ഓരോ സ്വാശ്രയഗ്രാമം മെന്റര്‍മാരെയും നിയമിക്കും.

അയല്‍ക്കൂട്ട പരിധിയിലെ വീടുകളില്‍നിന്ന് കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് ഓര്‍ഡര്‍ ശേഖരിക്കുകയും എത്തിച്ചുനല്‍കുകയും ചെയ്യുകയാണ് ‘കുടുംബശ്രീ സോഷ്യല്‍ സെല്ലര്‍’മാര്‍ ചെയ്യുക. വില്‍പ്പനക്കനുസരിച്ച് ഇവര്‍ക്ക് കമീഷന്‍ ലഭ്യമാക്കും. സ്വാശ്രയഗ്രാമം മെന്റര്‍മാര്‍ക്ക് പ്രതിമാസം 15000 രൂപയിലധികം വരുമാനവും ഉറപ്പാക്കും. കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളുടെ വീടുകളിലും അയല്‍ക്കൂട്ട പരിധിയിലെ മറ്റു വീടുകളിലും സ്ഥിരമായി മായവും കലര്‍പ്പുമില്ലാത്ത ഉല്‍പന്നങ്ങള്‍ എത്തിച്ചു നല്‍കുകയും കുടുംബശ്രീ ഉല്‍പന്നങ്ങളുടെ ഉപഭോഗം ജനങ്ങളുടെ ശീലമാക്കി മാറ്റുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് കൂടുതല്‍ ഉല്‍പാദന യൂണിറ്റുകള്‍ ആരംഭിക്കാനാവുമെന്നും ഇതിലൂടെ വനിതകള്‍ക്ക് കൂടുതല്‍ തൊഴിവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന ‘സ്വാശ്രയഗ്രാമം ക്യാമ്പയിനിന്റെ’ ഭാഗമായി 25000ത്തിലധികം പേര്‍ക്ക് പദ്ധതിയിലൂടെ സ്ഥിരവരുമാനം ലഭ്യമാകും. മുഴുവന്‍ സിഡിഎസുകളിലും നവംബര്‍ ഒന്നിന് ‘സ്വാശ്രയഗ്രാമം’ പ്രഖ്യാപനം നടക്കും. കുടുംബശ്രീ അംഗങ്ങളും പ്രവര്‍ത്തകരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പ്രഖ്യാപന പരിപാടിക്ക് സിഡിഎസ് തലത്തില്‍ സ്വാഗതസംഘങ്ങളും രൂപീകരിക്കും.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് തുലാവർഷത്തിന് മുന്നോടിയായി മഴ കനക്കുന്നു; 6 ജില്ലകളിൽ യെല്ലോ അല‌ർട്ട്

Next Story

പെരുവട്ടൂർ എൽ പി സ്കൂളിൽ അനുമോദന ചടങ്ങ് നടത്തി

Latest from Local News

പേരാമ്പ്ര മണ്ഡലത്തില്‍ കൂണ്‍ഗ്രാമം പദ്ധതിക്ക് തുടക്കം

പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സമഗ്ര കൂണ്‍ഗ്രാമം പദ്ധതി ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍

നന്തി കിഴൂർ റോഡ് അടക്കരുത്; മൂടാടി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സമര പന്തൽ ഉദ്ഘാടനം ചെയ്തു

നന്തി കിഴൂർ റോഡ് അടക്കരുത് സമര പന്തൽ ഉദ്ഘാടനം ചെയ്തു. എൻ.എച്ച് 66 ൻ്റ ഭാഗമായി നന്തി ചെങ്ങോട്ട് കാവ് ബൈപാസ്

നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം

കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് വികസന സദസ്സ് അഡ്വ. കെ.എം. സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കൈവരിച്ച പ്രധാന നേട്ടങ്ങളും

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ

പേരാമ്പ്ര സംഘർഷത്തില്‍ ഏഴ് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിൽ. പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു എന്ന കേസിലാണ് അറസ്റ്റ്.