അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലസ്തീൻ ഐക്യദാർഢ്യ സദസും സിഗ്നേച്ചർ ക്യാമ്പയിനും നന്തി ടൗണിൽ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പി. ഉഷാദേവി സദസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഡി. ദീപ, പി.കെ.ഷീജ, ഉഷ വളപ്പിൽ എന്നിവർ സംസാരിച്ചു. ഒലീന പ്രതിജ്ഞ ചൊല്ലി. എം.പി. അഖില സ്വഗതവും ശ്രുതി അധ്യക്ഷയുമായി. ശ്രീലത നന്ദി പ്രകാശിപ്പിച്ചു.
