നിരവധി പരിപാടികളിലൂടെ കൂമുള്ളി പ്രദേശത്ത് ശ്രദ്ധ നേടിയ വനിതാ വേദി കൂട്ടായ്മ, മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ജീവൻ രക്ഷാ പരിശീലന ക്ലാസ് ഏറെ ശ്രദ്ധേയമായി. അത്യാസന്നഘട്ടത്തിൽ പെട്ട ഒരു രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പേ നൽകാൻ കഴിയുന്ന അടിയന്തിര പ്രഥമ ശുശ്രൂഷയെ കുറിച്ച് ആശുപത്രി ജീവനക്കാർ വളരെ ലളിതമായി പഠന ക്ലാസ് നടത്തി.
അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. മലബാർ മെഡിക്കൽ കോളേജ് സി. എ. ഒ ശ്രീകുമാർ മുഖ്യാതിഥിയായി. സ്മിത ഒ കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. റിജേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സരിത എ. എം., വാർഡ് മെമ്പർ ബൈജു കൂമുള്ളി എന്നിവർ ആശംസ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ഷാക്കിറ കൂമുള്ളി സ്വാഗതവും ഹരിത നന്ദിയും പറഞ്ഞു. സാംസ്‌കാരിക – രാഷ്ട്രീയ പ്രവർത്തകരും, വിദ്യാർത്ഥികളും വീട്ടമ്മമാരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു.
Latest from Local News
എലത്തൂർ തിരോധാനക്കേസിൽ സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. സരോവരത്തെ ചതുപ്പിൽ നിന്നായിരുന്നു വിജിലിന്റെ
കൊയിലാണ്ടി ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു അസിസ്റ്റന്റിനെ നിയമിക്കുന്നു. ഇന്‍ര്‍വ്യു ഡിസംബര്‍ 20 രാവിലെ
വടകര അഴിയൂർ പഞ്ചായത്തിൽ, സി.പി.എമ്മും എസ്.ഡി. പി. ഐയും തമ്മിലുണ്ടാക്കിയ പരസ്യ ധാരണ, സി.പി.എം എത്രമാത്രം ജീർണ്ണിച്ചു എന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണെന്ന്
കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 18ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍
ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ കൂടിയാണ് ചെരണ്ടത്തൂർ വയലിലേക്ക് എത്തിയ നാദാപുരം സ്വദേശികളുടെ ജീപ്പ് വയലിൽ







