കാപ്പിയുടെ എല്ലാ ഗുണങ്ങളും ലഭിക്കണമെങ്കിൽ നിങ്ങൾ എങ്ങനെ കാപ്പി കുടിക്കുന്നു എന്നത് പ്രധാനമാണ്. ധാരാളം മധുരപലഹാരങ്ങളോ പഞ്ചസാരയോ പാലോ ചേർത്ത് കാപ്പി കുടിക്കുന്നത് നല്ലതല്ലെന്നും പാലൊഴിക്കാതെ കട്ടൻ കാപ്പിയായിട്ട് കുടിക്കുന്നതാണ് കൂടുതൽ നല്ലതെന്നുമാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.കട്ടൻ കാപ്പി യഥാർത്ഥത്തിൽ കരളിന് ഒരു ഔഷധമാണ്. പാലും പഞ്ചസാരയും ഇല്ലാതെ, കരളിലെ കൊഴുപ്പ് അലിയിക്കുന്നതിനും ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്ന പ്രകൃതിദത്ത പാനീയങ്ങളിൽ ഒന്നാണ് കാപ്പി എന്നും പഠനങ്ങൾ പറയുന്നു. ഒരു ദിവസം മൂന്നോ നാലോ കപ്പ് വരെ കട്ടൻ കാപ്പി കുടിക്കുന്നത് കരളിലെ കൊഴുപ്പ് അലിയിക്കുന്നതിനും അവയവത്തെ ദീർഘകാല നാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും.