നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം കെ എം ധർമന് മാണിയാട്ട് കോറസ് കലാസമിതി ഏർപെടുത്തിയ എൻ എൻ പിള്ള പുരസ്ക്കാരം നടി ഉർവശിയ്ക്ക്. . നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. നാടക മൽസരത്തിന്റെ സമാപന ദിവസമായ നവംബർ 23 ന് മന്ത്രി വി.എൻ വാസവൻ പുരസ്കാരങ്ങൾ സമ്മാനിക്കും.
നടൻ വിജയരാഘവൻ, പി.വി.കുട്ടൻ, ടി .വി ബാലൻ എന്നിവരടങ്ങിയ ജുറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.തെന്നിന്ത്യൻ ചലച്ചിത്ര താരമായ ഉർവ്വശി 500ൽ അധികം മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴ് തെലുങ്കു, കന്നഡ,ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ച് തവണ മികച്ച നടിയ്ക്കുള്ള കേരളസംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരുതവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു. 2006 ൽ മികച്ച സഹനടിയ്ക്കുള്ള അവാർഡ് അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ അഭിനയത്തിന് ഉർവശിയ്ക്കു ലഭിച്ചു.