കോഴിക്കോട് റെയിൽവേ സ്റ്റേഷൻ: എയർ കോൺകോഴ്സിന് 48 മീറ്റർ വീതി നിലനിർത്തണം ; എം.കെ. രാഘവൻ എം.പി

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്ന 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സിന്റെ വീതി കുറക്കാനുള്ള റെയിൽവേ തീരുമാനത്തിൽ ഇടപെടണമെന്ന് എം.കെ. രാഘവൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയോടും, റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനോടും ആവശ്യപ്പെട്ടു.

പുനർവികസന പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ 48 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സ്, യാത്രക്കാരുടെ സുഗമമായ സഞ്ചാരത്തിനും ഭാവിയിലെ വർദ്ധിച്ച യാത്രാശേഷിക്കും ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.

ദിവസേന 70,000-ത്തിലധികം ആളുകൾ ആശ്രയിക്കുന്ന, വടക്കൻ കേരളത്തിലെ തിരക്കേറിയതും പാലക്കാട് ഡിവിഷനിലെ ഏക NSG 2 കാറ്റഗറി റെയിൽവേ സ്റ്റേഷനുമാണ് കോഴിക്കോട്. വീതി കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ സ്റ്റേഷന്റെ ദീർഘകാല പ്രവർത്തനക്ഷമതയെയും പുനർവികസന പദ്ധതിയുടെ ലക്ഷ്യത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് എം.പി. ചൂണ്ടിക്കാട്ടി.

ഒക്ടോബർ 10-ന് കേന്ദ്ര മന്ത്രി ജോർജ് കുര്യനും എം കെ രാഘവൻ എം.പിയും പങ്കെടുത്ത പദ്ധതി അവലോകന യോഗത്തിൽ പോലും നിർദ്ദിഷ്ട കോൺകോഴ്സിന്റെ വീതി കുറയ്ക്കാനുള്ള റെയിൽവേ തീരുമാനം ഉദ്യോഗസ്ഥർ അറിയിച്ചില്ല. പിന്നിടാണ് ഈ വിവരം പുറത്ത് വന്നത്.

ഈ സാഹചര്യത്തിലാണ് യാത്രക്കാരുടെയും സ്റ്റേഷൻ വികസനത്തിന്റെയും താത്പര്യങ്ങൾ കണക്കിലെടുത്ത്, കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ എയർ കോൺകോഴ്സിന് തുടക്കത്തിൽ നിർദ്ദേശിച്ച 48 മീറ്റർ വീതി നിലനിർത്താൻ എം.പി കേന്ദ്ര റെയിൽവേ മന്ത്രിയുടെയും റെയിൽവേ സ്റ്റാന്റിംഗ് കമ്മറ്റിയുടെയും അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published.

Previous Story

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

Next Story

വടകര-വില്യാപ്പള്ളി-ചേലക്കാട് റോഡ്: വടകര റീച്ചിലെ മാര്‍ക്കിങ് പൂര്‍ത്തിയായി

Latest from Main News

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണവാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പിന് ജില്ലയില്‍ തുടക്കമായി. ത്രിതലപഞ്ചായത്തുകളുടെ വാര്‍ഡ് സംവരണം നിശ്ചയിക്കുന്നതിനു ചുമതലപെട്ട

മണിയൂര്‍ പഞ്ചായത്തില്‍ മഞ്ചയില്‍ക്കടവ് വിനോദസഞ്ചാര കേന്ദ്രം മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 19-ന് നാടിന് സമര്‍പ്പിക്കും

പ്രകൃതി മനോഹാരമായ മണിയൂര്‍ പഞ്ചായത്തില്‍ വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ത്ഥ്യമാകുന്നു. പതിയാരക്കരയില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ മഞ്ചയില്‍ക്കടവിലാണ് മത്സ്യസഞ്ചാരി പദ്ധതിയുടെ ഭാഗമായി വിനോദസഞ്ചാര

കെവാഡിയയിൽ റോയൽ കിംഗ്ഡംസ് മ്യൂസിയത്തിന് ഒക്ടോബർ 31 ന് പ്രധാനമന്ത്രി തറക്കല്ലിടും

ദീപാവലിക്ക് ശേഷം ഒക്ടോബർ 30-31 തീയതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഗുജറാത്ത് സന്ദർശിക്കുമെന്നും ഈ വേളയിൽ എല്ലാ വർഷത്തെയും പോലെ,

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു

കൊമ്പൻ ഗുരുവായൂർ ദേവസ്വം ഗോകുൽ ചെരിഞ്ഞു. ഉച്ചയോടെയാണ് ഗുരുവായൂർ ആനത്താവളത്തിൽ വെച്ച് അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആന ചരിയുകയും ചെയ്തത്‌. കഴിഞ്ഞവർഷം കൊയിലാണ്ടിയിൽ

വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് വയസുകാരി അടക്കം രണ്ട് മരണം

വാല്‍പ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. മൂന്ന് വയസുകാരി അടക്കം രണ്ട് പേർ മരിച്ചു. വാല്‍പ്പാറ സ്വദേശിയായ അസ്‌ല (55), ഇവരുടെ