ഗ്രാമ പ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തു

കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ രൂപവല്‍കരിച്ച ഗ്രാമപ്രഭ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ നവീകരിച്ച റീട്ടെയ്ല്‍ ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ടി.പി.അബ്ദുല്‍ മജീദ് നിര്‍വഹിച്ചു.എഫ് പി.ഒ വൈസ് പ്രസിഡന്റ് ജോസ് അറക്കല്‍ അധ്യക്ഷനായി. ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ.മുഹമ്മദ് ഫൈസല്‍ പദ്ധതി വിശദീകരിച്ചു.

ഇതോടനുബന്ധിച്ച് കൃഷിവകുപ്പിന്റെ എസ് എച്ച് എം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപ്രഭ ആരംഭിക്കുന്ന നാല് മൂല്യവര്‍ദ്ധിത യൂണിറ്റുകള്‍ക്കുള്ള യന്ത്രങ്ങള്‍ കൈമാറി. പദ്ധതിക്ക് അഗ്രിക്കള്‍ച്ചറല്‍ ഇന്‍ഫ്രാ സ്‌ട്രെക്ച്ചര്‍ ഫണ്ട് ലോണ്‍ അനുവദിച്ചത് ഫെഡറല്‍ ബാങ്ക് ഉള്ള്യേരി ശാഖയാണ്.  മിനി ഫ്‌ളോര്‍ മില്‍ യൂണിറ്റ് കോഴിക്കോട് ആത്മ പ്രൊജക്ട് ഡയറക്ടര്‍ രജനി മുരളീധരനും, തേന്‍ മൂല്യവര്‍ദ്ധിത യൂണിറ്റ് കോഴിക്കോട് കര്‍ഷക പരിശീലന കേന്ദ്രം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ബി.ജെ.സീമയും, പഴം പച്ചക്കറി ഡ്രൈയിങ്ങ് യൂണിറ്റ് ഫെഡല്‍ ബാങ്ക് ഏരിയ ഹെഡ് (അഗ്രി) ടി.സംഗീതും, ചക്ക പൈനാപ്പിള്‍ മൂല്യ വര്‍ദ്ധിത യൂണിറ്റ് ഫെഡറല്‍ ബാങ്ക് സോണല്‍ അഗ്രി ഹെഡ് കെ.കെ.ഷബീര്‍ അഹമ്മദും ഗ്രാമ പ്രഭ എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ക്ക് കൈമാറി.

ഓണചന്തയില്‍ ഗ്രാമപ്രഭ ഉല്‍പന്നങ്ങള്‍ വിപണനം നടത്തിയതിലുള്ള വിജയികള്‍ക്ക് ഫെഡറല്‍ ബാങ്ക് ഉള്ള്യേരി ബ്രാഞ്ച് മാനേജര്‍ വി. ജിതേഷ്, അഗ്രി റിലേഷന്‍ഷിപ്പ് ഓഫീസര്‍ ജോമിന്‍ ജോര്‍ജ്, കൊയിലാണ്ടി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി.നന്ദിത എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. പരിപാടിയോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക്, ബേബി മെമ്മോറിയല്‍ ഹോസ്പ്പിറ്റല്‍, നിയോ ബൂപ്പ എന്നിവരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപ്രഭ എഫ്പി ഒ ജോയിന്റ് സെക്രട്ടറി സ്വാമിദാസന്‍ ഇലന്തിക്കര, സെക്രട്ടറി കെ.എം.സക്കീന എന്നിവര്‍ സംസാരിച്ചു. ബാലുശ്ശേരി കൊയിലാണ്ടി ബ്ലോക്കിലെ ഫാം പ്ലാന്‍ കര്‍ഷകര്‍ ചേര്‍ന്നാണ് ഗ്രാമ പ്രഭ രൂപീകരിച്ചത്. കര്‍ഷകരുടെ 65 ഓളം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഗ്രാമ പ്രഭയില്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published.

Previous Story

ശക്തൻ കുളങ്ങരയിൽ കൊയ്ത്തുത്സവം നടത്തി

Next Story

ഷാഫി പറമ്പിലിനെതിരായ ആക്രമണത്തിനു പിന്നിൽ സിപിഎം സന്തത സഹചാരികളായ പോലീസ്: യുഡിഎഫ്

Latest from Local News

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു

ഉള്ളിയേരി ഗ്രാമപഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റർ രണ്ടാം ഭാഗം ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് പ്രകാശനം ചെയ്തു. സംസ്ഥാന

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചുമതലയേറ്റു

ബാലനീതി നിയമപ്രകാരം രൂപീകൃതമായ കോഴിക്കോട് ജില്ലയിലെ പുതിയ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ ചുമതലയേറ്റു. ബാലനീതി (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം,

കൊയിലാണ്ടി നഗരസഭ വാർഡ് 26 ലെ പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡും ഡ്രെയിനേജും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ജനകീയ ആസൂത്രണ പദ്ധതി 2025-26 ൽ ഉൾപ്പെടുത്തി വാർഡ് 26 ൽ നവീകരിച്ച പടിഞ്ഞാറിടത്ത് ഒതയോത്ത് റോഡിന്റെയും ഡ്രെയിനേജിന്റെയും

നഗരത്തിൽ മിനി വനം നിർമ്മിക്കൽ; മാനാഞ്ചിറ പാർക്കിൽ ‘മിയാവാക്കി മാതൃകയിൽ സൂക്ഷ്മ വനം’ ഒരുങ്ങുന്നു

നഗരം കാർബൺ രഹിതമാക്കുക ലക്ഷ്യമിട്ട് മിനി വനം നിർക്കുന്നതിനായി മിയാവാക്കി മാതൃക സൂക്ഷ്മ വനം പദ്ധതി ഒരുങ്ങുന്നു. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ