മൂടാടി ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച കാലത്ത് നാല് മണിമുതൽ വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിൽ നടത്തും. ബലി ദ്രവ്യങ്ങൾ ക്ഷേത്ര വഴിപാട് കൗണ്ടറിൽ രശീതി വഴി വാങ്ങാവുന്നതാണ്. പിതൃമോക്ഷത്തിനായി തിലഹോമം, സായൂജ്യപൂജ, പിതൃപൂജ, നെയ്യ് വിളക്ക്, കഠിന പായസം, അന്നദാനം എന്നിവ ശീട്ടാക്കാവുന്നതാണ്. ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഉണ്ടായിരിക്കും.
