വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചും ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ സ്വരൂപിച്ചും അത്തോളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. അത്തോളി ലക്‌സ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി കെ എം സച്ചിന്‍ദേവ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കേരളത്തിന്റെ വികസന നയം ജനങ്ങളുടെ വികസന ആശയങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് രൂപപ്പെടുത്തുന്നതെന്നും എം.എല്‍.എ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളുടെ അവതരണം, ഗ്രാമപഞ്ചായത്തിന്റെ ഭാവി വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും പങ്കുവെക്കല്‍, ചര്‍ച്ച എന്നിവ വികസന സദസ്സില്‍ നടന്നു. പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം, അത്തോളി വില്ലേജ് ഓഫീസിന് സ്വന്തം കെട്ടിടം, പഞ്ചായത്തില്‍ മിനി ബസ്‌സ്റ്റാന്‍ഡ്, പൊതുശൗചാലയം, ഹൈമാസ്റ്റ് ലൈറ്റുകള്‍, റോഡുകളില്‍ സീബ്രാ ലൈനുകള്‍, റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കല്‍, തെരുവുനായ ശല്യം പരിഹരിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു.
ഐഎസ്ഒ അംഗീകാരം നേടിയ കുടുംബശ്രീ സിഡിഎസ്, ഹരിതകര്‍മസേന അംഗങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ അംഗീകാരം നേടിയവരെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മഠത്തില്‍, സുധ കാപ്പില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ എം വേലായുധന്‍, പി കെ ജുനൈസ്, കെ എം ശകുന്തള, ഫൗസിയ ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി അനില്‍കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒ കെ അബിനേഷ് കുമാര്‍, അസി. സെക്രട്ടറി മനോജ് കുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വിജില സന്തോഷ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി, വ്യാപാരി വ്യവസായി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.