രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ തൻ്റെ മണ്ഡലമായ പാലക്കാട് വീണ്ടും സജീവമാകുന്നു. അദ്ദേഹം ഇന്ന് പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിനായി മണ്ഡലത്തിൽ എത്തും. ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള പരിപാടിയാണിത്. ഇത് സ്ഥാപിച്ചത് പിരായിരി ആറാം വാര്‍ഡ് മുസ്ലീം ലീഗ് കമ്മിറ്റിയാണ്. ഇതുവരെയും ആരെയും അറിയിക്കാതെയുള്ള പരിപാടികളിലാണ് രാഹുൽ പങ്കെടുത്തിരുന്നത്.
