പ്രോട്ടീനാൽ സമ്പുഷ്ടമാണ് മുട്ട. ഒപ്പം തന്നെ ബയോട്ടിൻ അഥവാ വൈറ്റമിൻ ബി7 മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളരുന്നതിനെ സഹായിക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. ബി – കോംപ്ലെക്സ് വൈറ്റമിൻ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടി വളരുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അതുപോലെ മുട്ടയിൽ അടങ്ങിയിരിക്കുന്ന സൾഫർ, ഇരുമ്പ് പോലുള്ള പോഷകങ്ങൾ തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും വേരുകളെ ശക്തിപ്പെടുത്തുകയും അമിതമായ മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.

         തലയോട്ടിയും മുടിയും ആരോഗ്യത്തോടെ ഇരിക്കാൻ സഹായിക്കുന്ന ബീറ്റ കരോട്ടിന്റെ പ്രധാന ഉറവിടമാണ് മധുരക്കിഴങ്ങ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, ബി വൈറ്റമിൻസ് എന്നിവ തലയോട്ടിയിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുകയും കൊളാജൻ ഉല്പാദനത്തെ പിന്തുണയ്ക്കുകയും മുടി വളരാൻ സഹായിക്കുകയും ചെയ്യുന്നു. ആഴ്ചയിൽ 2 – 3 പ്രാവശ്യം മധുരക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.

        ബദാമും വാൽനട്ടും ആരോഗ്യകരമായ കൊഴുപ്പും വൈറ്റമിൻ ഇ യും നൽകുന്നു. ഇത് രണ്ടും കരുത്തുള്ള മുടിയിഴകൾ വളരാൻ സഹായിക്കുന്നതാണ്. ബയോട്ടിൻ അഥവാ വൈറ്റമിൻ ബി 7 കൊണ്ട് സമ്പന്നമാണ് ബദാം. ബയോട്ടിൻ മുടിയിഴകളെ ശക്തിപ്പെടുത്തുകയും മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ബയോട്ടിന്റെ കുറവ് പലപ്പോഴും മുടി കൊഴിച്ചിലിനും കനം കുറയുന്നതിനും കാരണമാകാറുണ്ട്.


        സാൽമൺ, അയല പോലെയുള്ള മത്സ്യങ്ങൾ ഒമേഗ – 3 ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. തിളക്കമുള്ള മുടി ഉണ്ടാകാൻ ഇത് സഹായിക്കുന്നു. മത്സ്യം കഴിക്കുമ്പോൾ ഉയർന്ന ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിക്കുന്നു. മത്സ്യം കഴിക്കുമ്പോൾ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ കെരാട്ടിൻ പോലെയുള്ള പ്രോട്ടീൻ ലഭിക്കുന്നു. ബി12, നിയാസിൻ പോലെയുള്ള ബി വൈറ്റമിനുകൾ തലയോട്ടിയിലെ രക്തയോട്ടം വർധിപ്പിക്കുകയും മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സെലേനിയം, സിങ്ക് എന്നിവ തലയോട്ടി വരണ്ടു പോകുന്നത് തടയുകയും താരൻ ഇല്ലാതാക്കുകയും മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു.


        ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നതും മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ചീരയിൽ ഉയർന്ന അളവിൽ ഇരുമ്പ്, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന പോഷകങ്ങളാണ് ഇവയെല്ലാം. വൈറ്റമിൻ സി ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുകയും കൊളാജൻ വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് മുടിയ കൂടുതൽ കരുത്തുള്ളതാക്കുന്നു


            ചിയ വിത്തുകൾ, ചണ വിത്തുകൾ എന്നിവ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീൻ, സിങ്ക്, സെലേനിയം എന്നിവയാൽ സമ്പന്നമാണ് ചിയ വിത്ത്, ചണ വിത്ത് എന്നിവ. ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഇത് മുടിയുടെ വളർച്ചയെ സഹായിക്കുന്നതിന് ഒപ്പം തിളക്കവും നൽകുന്നു. കൂടാതെ പ്രോട്ടീൻ, സിങ്ക്, ആന്റെി ഓക്സിഡന്റെുകൾ എന്നിവയാൽ സമ്പന്നമാണ് ചിയ വിത്തുകൾ. ഒമേഗ 3 ഫാറ്റി ആസിഡുകൾ, വൈറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് ചണവിത്തുകൾ