എലത്തൂര്‍ : ബസ് യാത്രക്കിടയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആളെ എലത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്താണ് മേപ്പയ്യൂര്‍ മുയിപ്പോത്ത് മലോല്‍ വീട്ടില്‍ നിഷില്‍കുമാറി (49)നെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
