എലത്തൂർ : എലത്തൂർ പുതിയ നിരത്ത് മീൻ മാർക്കറ്റിനുസമീപം റോഡരികിൽ നിർത്തിയിട്ട കാർ കത്തിനശിച്ചു. ഞായർ രാത്രി എട്ടരയോടെയാണ് സംഭവം.വൈകിട്ട് നാലരയോടെയാണ് റോഡരികിൽ കാർ നിർത്തിയിട്ടത്. ഞായറാഴ്ചയായതിനാൽ ആളുകൾ ഇല്ലാതിരുന്ന സമയത്താണ് കത്തിനശിച്ചത്. കാറിന് സമീപത്തുനിന്ന് പെട്രോൾ കുപ്പിയും പെട്രോളിൽ കുതിർന്ന ചൂലും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എസ്ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.