ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ പ്രതിഷേധ സംഗമവും , കുറ്റപത്രസമർപ്പണവും നടത്തി

ചെങ്ങോട്ടുകാവ് പഞ്ചായത്ത് യു ഡി എഫ് കമ്മിറ്റി ചെങ്ങോട്ടുകാവിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് എൽ ഡി എഫ് ഭരണസമിതിക്കെതിരെ ജനകീയ കുറ്റപത്രസമർപ്പണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം പി ജമീലക്‌ കോഴിക്കോട് എം പി എം. കെ രാഘവൻ കുറ്റപത്രം സമർപ്പിച്ച് കൊണ്ട് ഉത്ഘാടനം ചെയ്തു യു ഡി എഫ് ചെയർമാൻ എ എം ഹംസയുടെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സംഗമത്തിൽ , ഡി സി സി പ്രസിഡണ്ട് അഡ്വ: പ്രവീൺ കുമാർ , മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി റഷീദ് വെങ്ങളം , കെ. പി സി സി മെമ്പർമാരായ സി.വി ബാലകൃഷ്‌ണൻ , രാമചന്ദ്രൻ മാസ്റ്റർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളി തൊറോത്ത് , ഐ. യു എം എൽ നിയോജനമണ്ഡലം വൈസ് പ്രസിഡണ്ട് സി പി ആലി , നിയോജകമണ്ഡലം യു ഡി എഫ് കൺവീനർ മഠത്തിൽ നാണുമാസ്റ്റർ , , രാജീവ്ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ കൺവീനർ യു.വി ബാബുരാജ് എന്നിവർ സംസാരിച്ചു.
ചേലിയറോഡിൽ നിന്ന്ആരംഭിച്ച് ചെങ്ങോട്ടുകാവ് സംഗമവേദിയിലേക്ക് പ്രകടനമായാണ് യു ഡി എഫ് പ്രവർത്തകർ എത്തിയത്
യു ഡി എഫ് കൺവീനർ പ്രമോദ് വി.പി സ്വാഗതവും , കെ. രമേശൻ നന്ദിയുംപറഞ്ഞു

Leave a Reply

Your email address will not be published.