പെൻഷനേഴ്സ് യൂണിയൻ കുടുംബ സംഗമം വർണ്ണപ്പൊലിമയോടെ മേപ്പയ്യൂരിൽ

മേപ്പയ്യൂർ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേപ്പയൂർ യൂണിറ്റ് കുടുംബ സംഗമം വർണ്ണയോടെ മേപ്പയൂർ പാലിയേറ്റീവ് ഹാളിൽ നടന്നു. ജില്ലാ ട്രഷറർ എൻ. കെ ബാലകൃഷ്ണൻ മാസ്റ്റർ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് എ. കെ ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.ജോ. സെക്രട്ടറി ആർ .വി അബ്ദുറഹിമാൻ, ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ, സംസ്ഥാന കൗൺസിലർ എം. എം കരുണാകരൻ മാസ്റ്റർ, ജില്ലാ കൗൺസിലർമാരായ എ. കേളപ്പൻ നായർ, ഇ.എം.ശങ്കരൻ, ബ്ലോക്ക് കമ്മിറ്റി അംഗം കെ.എം.കമല,യൂണിറ്റ് വൈസ് പ്രസിഡണ്ട് എം രാജൻ, എൻ. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു .

തുടർന്ന് നടന്ന സാംസ്കാരിക കൂട്ടായ്മ കവി എം. പി അനസ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വേദി കൺവീനറും, മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പ്രഭാഷണം നടത്തി . യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ.എം പത്മനാഭൻ അധ്യക്ഷത വഹിച്ചു. സംസ്കാരിക വേദി കൺവീനർ വി.ഒ.ഗോപാലൻ മാസ്റ്റർ, ജോ.സെക്രട്ടറി ഗീതാമണി കെ.ടിഎന്നിവർ സംസാരിച്ചു.ചടങ്ങിൽ മുതിർന്ന പൗരന്മാരായ . പി.നാരായണൻ മാസ്റ്റർ, മാരാത്ത് ശാന്തമ്മ, ചാലിൽ ദേവിയമ്മ, ഐരാണിത്താഴ ദേവകി എന്നിവരെ ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ ആദരിച്ചു. ശേഷം കൊച്ചുകുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെ ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥൻ അടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

Next Story

ഇന്ന് നാല് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത, രണ്ട് ജില്ലകളിൽ നേരിയ മഴ

Latest from Local News

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച

മൂടാടി  ഉരുപുണ്യകാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ തുലാം മാസവാവുബലി ഒക്ടോബർ 21 ചൊവ്വാഴ്ച കാലത്ത് നാല് മണിമുതൽ വിപുലീകരിച്ച ക്ഷേത്ര ബലിത്തറയിൽ

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ച് അത്തോളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

വികസന-ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിച്ചും ഭാവി വികസനത്തിനായുള്ള ആശയങ്ങള്‍ സ്വരൂപിച്ചും അത്തോളി ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. അത്തോളി ലക്‌സ്‌മോര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന

ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചു മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

വടകര പാർലമെൻ്റ് അംഗം ശ്രീ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് മൂടാടി

ഷാഫി പറമ്പിലിനെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണം: വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി

പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി ആവശ്യപ്പെട്ടു. പോലീസ് ആക്രമിച്ചിട്ടില്ല എന്ന കോഴിക്കോട് റൂറൽ

എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം ഉദ്ഘാടനം ചെയ്തു

എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി കൊയിലാണ്ടി ഉപജില്ലാ തല അറിവുത്സവം കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ