ആകെ 41.90 കോടി രൂപ ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉള്‍പ്പെടെ ആകെ 3000 രൂപ വീതം ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്.പദ്ധതിയില്‍ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ വിഹിതം വിതരണം ചെയ്യാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു.
കേന്ദ്ര ഭരണാനുമതിയും വിഹിതവും അടിയന്തരമായി അനുവദിച്ചുനല്‍കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിരുന്നു. ഇപ്പോള്‍ ഭരണാനുമതി ലഭിക്കുകയും വിഹിതം അനുവദിക്കുകയും ചെയ്തതോടെ മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാവുകയാണ്.