കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ Sit 2 വിൻ 25 നേതൃത്വ ക്യാമ്പ് ഒക്ടോബർ 11 ,12 തിയ്യതികളിൽ ഇരിങ്ങൽ സർഗാലയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 11 ന് രാവിലെ 9 30 ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ പ്രവീൺ കുമാർ പതാക ഉയർത്തും. 11 മണിക്ക് എ ഐ സി സി സംഘടന ചുമലതയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചാർജ് വഹിക്കുന്ന ഐ. ഐ സി.സി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി , എം കെ രാഘവൻ എം പി, ഷാഫി പറമ്പിൽ എംപി എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കും.
12 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ മഠത്തിൽ നാണു മാസ്റ്റർ, ജനറൽ കൺവീനർ വി.പി ഭാസ്കരൻ, സന്തോഷ് തിക്കോടി, പി.എം അഷറഫ്, പബ്ലിസിറ്റി കമ്മറ്റി കൺവീനർ മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത് എന്നിവർ പങ്കെടുത്തു.