ബി എസ് എം കോളേജ് പൂർവ വിദ്യാർത്ഥി സംഗമം ‘സ്മൃതി മധുരം’ ഒക്ടോബർ 15ന്

ആറ് ദശാബ്ധങ്ങൾക്ക് മുൻപ് പരേതനായ ജോൺ പാപ്പച്ചൻ സ്ഥാപിച്ച കൊയിലാണ്ടിയിലെ പ്രമുഖ സമാന്തര വിദ്യഭ്യാസ സ്ഥാപനമായ ബി.എസ്സ് എം കോളേജിൻ്റെ 1979- 81 കാലഘട്ടത്തിലെ പ്രീഡിഗ്രി വിദ്യാർത്ഥികളുടെ നാലാമത് കൂട്ടായ്മ ‘സ്മൃതി മധുരം’ 2025 ഒക്ടോബർ 15 കൊല്ലം ചിറ ലെയ്ക് വ്യൂ ഓഡി റ്റോറിയത്തിൽ ചേരുന്നു. 45 വർഷം മുൻപുള്ള ഈ സഹപാഠികളുടെ കൂട്ടായ്മ  വ്യത്യസ്ഥമാക്കാൻ നിലവിലുള്ള അന്നത്തെ അദ്ധ്യാപകരും പങ്കെടുക്കുന്നു.

കൊയക്കാട് നാരായണൻ മാസ്റ്റർ, പള്ളിക്കര കുഞ്ഞിക്കണ്ണൻ മാസ്റ്റർ, ബേപ്പൂർ കെ.പി ശ്രീശൻ മാസ്റ്റർ, കൂമുള്ളി ശങ്കരൻ മാസ്റ്റർ, കൊയിലാണ്ടി രാജേന്ദ്രൻ മാസ്റ്റർ, വടകര അഡ്വ.കുട്ട്യാലി, അവിടനല്ലൂർ ഉണ്ണി കെ.മാരാർ, ഇരിങ്ങത്ത് ബാലകൃഷ്ണൻ മാസ്റ്റർ എന്നീ അദ്ധ്യാപകരാണ് പങ്കെടുക്കുന്നവർ.

Leave a Reply

Your email address will not be published.