കൊയിലാണ്ടി നഗരസഭാ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ഷിജു അധ്യക്ഷത വഹിച്ചു. ഷീല വേണുഗോപാൽ, കമ്മ്യൂണിറ്റി കൗൺസിലർ അമിത, സിഡിഎസ് അധ്യക്ഷരായ എം.പി ഇന്ദുലേഖ, കെ.കെ. വിബിന, സി ഡി എസ് അംഗങ്ങളായ സ്മിത, ശ്രീകല, ജ്യോതി, തങ്ക, എന്നിവ സംസാരിച്ചു.തുടർന്ന് വയോജനങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.

Leave a Reply

Your email address will not be published.