ഇന്ത്യൻ നാഷണൽ കോൺഗ്രസ് നന്തി ടൗൺ കമ്മിറ്റി സഹാനി ഹോസ്പിറ്റൽ നന്തിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് മൂടാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നാം രക്തം ദാനം ചെയ്യാറുണ്ട് എന്നാൽ ആർക്കുവേണ്ടിയാണെന്ന് അറിയാതെ ചെയ്യുന്ന രക്തദാനത്തെയാണ് മഹാദാനം എന്ന് വിളിക്കുന്നതെന്ന് ദാതാക്കളെ അനുമോദിച്ചും അഭിനന്ദിച്ചുകൊണ്ട് രാമകൃഷ്ണൻ പറഞ്ഞു.
എന്നും ജനങ്ങൾക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് സഹാനി ഹോസ്പിറ്റൽ മാനേജ്മെൻ്റെന്ന് രക്തം ദാനം ചെയ്തവർക്ക് സഹാനി ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാർഡും സർട്ടിഫിക്കറ്റും വിതരണം ചെയ്തുകൊണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്ററും സൂപ്രണ്ടുമായ ഡോക്ടർ മിഥുൻ പറഞ്ഞു. ക്യാമ്പിൽ ആദ്യം രക്തം ദാനം ചെയ്ത സജീറ എന്ന യുവതി പ്രതീക്ഷയുടെ പ്രതീകമാണെന്നും കൂടുതൽ സ്ത്രീകൾ രക്തം ദാനം ചെയ്യാൻ സന്നദ്ധരാകുന്നത് നന്തിയിലെ ജനങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്നതാണെന്നും എം.എം.സി ബ്ലഡ് ബാങ്ക് ചാർജ് വഹിക്കുന്ന ഡോ അരുൺ പറഞ്ഞു
കൂടുതൽ സംഘടനകൾ ഇത്തരം ക്യാമ്പുകളുമായി മുന്നോട്ടുവരണമെന്നും ദാതാക്കൾ വലിയ അഭിനന്ദനവും സ്നേഹവും അറിയിക്കുന്നുവെന്നും ചടങ്ങിൽ ആശംസകൾ അറിയിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് മുടാടി പഞ്ചായത്ത് പ്രസിഡണ്ട് ജ. സി കെ അബൂബക്കർ സാഹിബ് പറഞ്ഞു. കുഞ്ഞമ്മദ് കൂരളി, ഗഫൂർ കെ. വി എന്നിവർ ആശംസ പ്രസംഗം നടത്തി.
ഐ.എൻ.സി ടൗൺ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് ശ്രീ സിഹാസ് ബാബു അദ്ധ്യക്ഷത വഹിച്ചു. സഹാനി ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ സുനിൽ സ്വാഗതവും ഐ.എൻ.സിടൗൺ കമ്മിറ്റി ജനറൽ സെക്രട്ടറി സുരഷ് പി.കെ നന്ദിയും പറഞ്ഞു. റസാഖ് ടി.പി, സുബൈർ കെ.വി.കെ, അഷറഫ് പി.വി.കെ , ബാലകൃഷ്ണൻ നായർ, രമേശൻ പൊന്നാട്ടിൽ, അസ്ലം നന്തി, അഷറഫ് പി.കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സഹാനി ഹോസ്പിറ്റൽ സ്റ്റാഫ് പ്രൊസിജറും പരിചരണവുമായി കൂടെ നിന്നു. അമ്പതിനടുത്തോളം പ്രവർത്തകർ രക്തം ദാനം ചെയ്തു.