വിവരാവകാശ നിയമം സെക്ഷന്‍ നാല് പ്രകാരമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്താന്‍ എല്ലാ വകുപ്പുകളും തയാറാകണമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി.കെ രാമകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റിനെ വിവരാവകാശ സൗഹൃദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ ഓഫീസുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചക്കകം എല്ലാ ഓഫീസുകളിലും വിവരാവകാശം വകുപ്പ് 4(1) ബി പ്രകാരമുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കമീഷണര്‍ നിര്‍ദേശിച്ചു.
കലക്ടറേറ്റിലെ സാമൂഹിക നീതി വകുപ്പ് ഓഫീസ്, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ്, പി.എസ്.സി ഓഫീസ്, ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഇകണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്, ജില്ലാ ട്രഷറി ഓഫീസ്, സര്‍വേയും ഭൂരേഖയും വകുപ്പ് ഓഫീസ്, ലീഗല്‍ മെട്രോളജി വകുപ്പ് ഓഫീസ്, ജില്ലാ ലേബര്‍ ഓഫീസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. നെഫ്രോളജി വിഭാഗം ഡോ :
പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ്
ഹയർസെക്കൻഡറി സ്കൂളുകളിൽ അധ്യാപക തസ്തികകൾ വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് എച്ച് എസ് എസ് ടി എ കൊയിലാണ്ടി മേഖല സമ്മേളനം ആവശ്യപ്പെട്ടു.
കൊയിലാണ്ടി: അടിയന്തിര അറ്റകുറ്റ പണികൾക്കായി കൊല്ലം റെയിൽവേ ഗേറ്റ് നവംബർ 26 മുതൽ 29 വരെ അടച്ചിടുമെന്ന് റെയിൽവേ സെക്ഷൻ എഞ്ചിനിയർ
കോഴിക്കോട് റവന്യൂജില്ല സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന മത്സരാർത്ഥികളെ വേദികളിലും ഭക്ഷണശാലകളിലും എത്തിക്കാന്‍ കലോത്സവ വണ്ടികള്‍ തയ്യാര്‍. നാല് ബസ്സുകളും കൊയിലാണ്ടി







