സബ്ജില്ലാ കായികമേളയ്ക്ക് മേപ്പയൂരിൽ തുടക്കം

മേപ്പയ്യൂർ : മൂന്ന്  ദിവസങ്ങളിലായി നടക്കുന്ന മേലടി സബ്ജില്ലാ സ്കൂൾ കായികമേള മേപ്പയ്യൂർ ഗവ. ജി.വി.എച്ച്.എസ്.എസ്  സ്റ്റേഡിയത്തിൽ തുടങ്ങി. മേപ്പയ്യൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സിന്തറ്റിക്ക് ട്രാക്കിൽ നടന്ന ചടങ്ങ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി. ശോഭ ഉദ്ഘാടനം ചെയ്തു. 

          മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
നാഷണൽ സ്കൂൾ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ജി.വി.എച്ച്.എസ് എസ് മേപ്പയ്യൂരിലെ വിദ്യാർത്ഥികളായ അഭിനയ,എ.കെ.അഖിൽ എന്നീ അത്ലറ്റുകൾ  ദീപശിഖ കൊളുത്തുകയും മേലടി എ. ഇ. ഒ പി.ഹസീസ്  പതാക ഉയർത്തുകയും ചെയ്തു.  ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.സക്കീർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ  സ്കൂൾ എച്ച്.എം കെ.എം.മുഹമ്മദ്  , എം.പ്രീതി  എസ്.എം.സി ചെയർമാൻ വി.മുജീബ്  ,ഫെസ്റ്റിവെൽ കമ്മിറ്റി കൺവീനർ പി.അനീഷ്  , ചെയർമാൻ ആർ.പി.ഷോബിത്ത്  , കെ. സുധീഷ് കുമാർ, എച്ച്.എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്,  സ്വീകരണ കമ്മിറ്റി ചെയർമാൻ  സി.ലൈജു  എന്നിവർ സംസാരിച്ചു. സ്വീകരണ കമ്മിറ്റി കൺവീനർ എ. ടി.വിനീഷ് നന്ദി പറഞ്ഞു. .   

മൂന്നു ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 170ലധികം ഇനങ്ങളിൽ  2500ലധികം വിദ്യാർത്ഥികൾ മത്സരിക്കും. ഒക്ടോബർ 11 ശനിയാഴ്ച അവസാനിക്കുന്ന സബ്ജില്ലാ കായികമേളയുടെ സമാപന സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്  കെ.ടി. രാജൻ ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published.