കുട്ടികൾക്ക് സുരക്ഷയുടെ പാഠം; കൂത്താളി എ.യു.പി. സ്കൂളിൽ ഫയർഫോഴ്സ് ബോധവൽക്കരണം

പേരാമ്പ്ര : കൂത്താളി എ യു പി സ്കൂൾ വിദ്യാർത്ഥികൾക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തിൽ സുരക്ഷാ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങളുടെ പ്രവർത്തനപ്രദർശനവും സംഘടിപ്പിച്ചു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ ക്ലാസ് നയിച്ചു. 
        സ്കൂൾ പ്രധാനാധ്യാപകൻ ആദർശ് പുതുശ്ശേരിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്കൂൾ അധ്യാപകരും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ എം. മനോജ് കെ .കെ രാജേഷ് എന്നിവർ പ്രഥമ ശുശ്രൂഷയിലും അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാവുന്ന റോപ്പ് റെസ്ക്യൂ പ്രവർത്തനങ്ങളിലും പ്രയോഗിക പരിശീലനം നൽകി. 
       ഗ്യാസ് സിലിണ്ടർ അപകടങ്ങളെകുറിച്ച് വിശദീകരിക്കുകയും ഫയർ എക്സ്റ്റങൂഷറുകളുടേത് പ്രവർത്തനം പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ അധ്യാപകൻ അർജുൻ സാരംഗി കോർഡിനേറ്റർ ആയ പരിപാടിയുടെ സമാപനത്തിൽ അഗ്നിശമന പ്രവർത്തനങ്ങളുടെ ഡമോൺസ്ട്രേഷനും നടത്തി. കുട്ടികളുടെ വിവിധ സംശയങ്ങൾക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മറുപടി നൽകി.

Leave a Reply

Your email address will not be published.