ചിങ്ങപുരം: പരിസ്ഥിതിയെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ലോക തപാൽ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ചിങ്ങപുരം പോസ്റ്റോഫീസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് കത്തുകളയച്ചു. മൂന്ന്, നാല് ക്ലാസുകളിലെ പരിസര പഠനം പാഠഭാഗത്ത് പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ചർച്ച നടന്നതിൻ്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കിയ, പ്രകൃതിയിൽ മനുഷ്യൻ്റെ അനിയന്ത്രിതമായ ഇടപെടൽ മൂലമുണ്ടാകുന്ന കുന്നിടിക്കൽ,വയൽ നികത്തൽ, കാട് നശിപ്പിക്കൽ, വിവിധ മാലിന്യ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖം നോക്കാതെ ശക്തമായ വകുപ്പുകൾ ചേർത്ത് കേസെടുത്ത് ഇത്തരക്കാരെ ജയിലിലടയ്ക്കണമെന്ന്
കുട്ടികൾ കത്തിലൂടെ ചൂണ്ടിക്കാട്ടി. കത്ത് പോസ്റ്റ് ചെയ്ത ശേഷം ചിങ്ങപുരം പോസ്റ്റോഫീസിലെ പോസ്റ്റ് മാസ്റ്റർ വി.വി. സിനിയുമായി പോസ്റ്റോഫീസിലെ പ്രവർത്തനങ്ങളെ കുറിച്ച് കുട്ടികൾ സംവദിച്ചു. സ്കൂൾ ലീഡർ എം.കെ.വേദ ആദ്യ കത്ത് പോസ്റ്റ് ബോക്സിൽ പോസ്റ്റ് ചെയ്തു.
സ്കൂൾ ഡെപ്യൂട്ടി ലീഡർ സി.കെ.റയ്ഹാൻ,എ.കെ. ത്രിജൽ,എസ്.ആദിഷ് മുഹമ്മദ് നഹ്യാൻ, എസ്. അദ്വിത,പി.നൂറുൽ ഫിദ,
പി.കെ.അബ്ദുറഹ്മാൻ എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 11 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
പേരാമ്പ്ര : യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്‌ലാമി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുമെന്ന മുതിർന്ന സി പി എം നേതാവ്
കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും
2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ്
കൊയിലാണ്ടി: ചെങ്ങാട്ടുകാവിലെ പഴയകാല വ്യാപാരിയും തുഷാര ഹോട്ടൽ ഉടമയുമായിരുന്ന ചെറുവയൽ കുനി ഭരതൻ അന്തരിച്ചു. ഭാര്യ ദേവി. മക്കൾ സുരേഷ്, സുനീഷ്







