ഒക്ടോബർ 17 മുതൽ ആരംഭിക്കാനിരിക്കുന്ന ദീപാവലി ആഘോഷങ്ങൾക്കായി, ഒക്ടോബർ 16 മുതൽ 26 വരെ ബറൂച്ച്, അങ്കലേശ്വർ, ജംബുസർ, രാജ്പിപ്ല, ജഗ്ദിയ എന്നിവയുൾപ്പെടെയുള്ള ഡിപ്പോകളിൽ നിന്ന് 332 അധിക ബസുകൾ സർവീസുകൾ ആരംഭിക്കുമെന്ന് എസ്ടി വകുപ്പ് അറിയിച്ചു. ദീപാവലി സമയത്ത് ഉണ്ടാകുന്ന അധിക തിരക്ക് കണക്കിലെടുത്ത് ബറൂച്ച് ഭൗലവ് ബസ് സ്റ്റാൻഡ്, ജിഎൻഎഫ്‌സി സ്റ്റാൻഡ്, അങ്കലേശ്വർ ജിഐഡിസി സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് ബറൂച്ച് ജില്ലാ ഡിവിഷൻ കൺട്രോളർ ആർ.പി. ശ്രീമാലി അറിയിച്ചു. കൂടാതെ “എസ്.ടി. ആപ്ന ദ്വാര്” കാമ്പെയ്‌നിന്റെ കീഴിൽ, തൊഴിലാളികളെ അവരുടെ ജോലിസ്ഥലത്ത് നിന്ന് നേരിട്ട് സ്വന്തം നാട്ടിലേക്ക്, സുരക്ഷിതമായി കൊണ്ടുപോകുന്നതിന് ഗ്രൂപ്പ് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ വർഷം എസ്.ടി. നിരക്കിൽ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നതാണ് ആശ്വാസകരമായ മറ്റൊരു വസ്തുത.
Latest from Main News
കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ അനുവദിച്ചു. എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.
നിയമസഭയിൽ സുരക്ഷാ ജീവനക്കാരെയും ചീഫ് മാർഷലിനേയും ആക്രമിച്ചെന്നടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ എംഎൽഎമാരെ സ്പീക്കർ എ എൻ ഷംസീർ സസ്‌പെൻഡ് ചെയ്തു.
കുന്ദലതക്കും ഇന്ദുലേഖ ശേഷം പുറത്തിറങ്ങിയ ചാത്തു നായരുടെ മീനാക്ഷി എന്ന നോവലിൻ്റെ 135ാമത് വാർഷികം അരിക്കുളം കാരയാടിൽ ഒക്ടോബർ 11 ന്
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെ ബി
സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഫ്ലൈഓവർ വരാച്ച ഫ്ലൈഓവറുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത് മൂലം സൂറത്ത് റെയിൽവേ സ്റ്റേഷന് സമീപം ഡിസംബർ