കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലെ പ്രധാനക്ഷേത്രമായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലും സമീപ മേഖലയിലെ മറ്റ് ക്ഷേത്രങ്ങളിലും സ്വർണ്ണ ഉരുപ്പടികൾ തിരിമറി നടത്തിയതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. ഭക്തജന പ്രതിനിധികളുടെ നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് സമീപകാലത്ത് സ്വർണ്ണം കൊയിലാണ്ടി പോലീസിന്റെ സാന്നിധ്യത്തിൽ ക്ഷേത്രഭാരവാഹികൾക്ക് തിരിച്ചേൽപ്പിച്ചത്. കൊയിലാണ്ടി മേഖലയിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നടക്കുന്ന കൊള്ളക്കെതിരെ ശക്തമായ നടപടി വേണം. ക്ഷേത്രങ്ങളിലെ സ്വർണ്ണ ഉരുപ്പടികൾ കോടതിയുടെ മേൽനോട്ടത്തിൽ പരിശോധന നടത്തി സ്വർണ്ണം തന്നെയാണോ എന്ന് തിട്ടപ്പെടുത്തണമെന്നും ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.കെ. വൈശാഖ് അധ്യക്ഷത വഹിച്ചു. വി. കെ ജയൻ, അഡ്വ: വി. സത്യൻ, വായനാരി വിനോദ്, അതുൽ പെരുവട്ടൂർ, കെ.വി. സുരേഷ്, ഷാജി കാവുംവട്ടം, രവി വല്ലത്ത്. വി.കെ മുകുന്ദൻ, ഒ.മാധവൻ എന്നിവർ സംസാരിച്ചു.
Latest from Local News
പന്തലായനി കിഴക്കെ തടത്തിൽ സുധീര (ശാന്തി -65) അന്തരിച്ചു. ഭർത്താവ് പി.ഗംഗാധരൻ നായർ (റിട്ട. കേരള പോലീസ്) അച്ഛൻ പരേതനായ കുഞ്ഞിരാമൻ
പുളിക്കൂൽ കൃഷ്ണൻ (നാദാപുരം റോഡ്) എന്ന ആളെ 11.1.26 വൈകുന്നേരം മുതൽ കാൺമാനില്ല. കണ്ട് കിട്ടുന്നവർ 9446027412 എന്ന നമ്പറിലോ ചോമ്പാല
കൊയിലാണ്ടി: കൊരയങ്ങാട്പഴയ തെരു മൂത്ത ചെട്ട്യാം വീട്ടിൽ ജാനകി (75) അന്തരിച്ചു. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ഷിജു (എം.സി.എസ് സഡക്
ജനുവരി 12ന് യുവജന ദിനത്തിൽ എളാട്ടേരിയിൽ സ്വാമിവിവേകാനന്ദൻ അനുസ്മരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. രാഷ്ട്രീയ സ്വയം സേവക സംഘം വടകര
നന്തി ശ്രീ ശൈലം ശ്രീ സത്യസായി സ്ക്കൂൾ ഓഫ് സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് ഫോർ വിമൻ, ചീഫ്







