അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന് സമാഹരിച്ച 1, 10,000 രൂപ തിരുവരങ്ങ് ചെയർമാൻ ബഷീർ അത്തോളി അഭയം പ്രസിഡണ്ട് ഡോ:എൻ.കെ ഹമീദിന് കൈമാറി. തുക കൈപ്പറ്റിയതിന്റെ രശീതി എം.സി മമ്മദ് കോയ ചെയർമാന് നൽകി. അഭയം വൈസ് പ്രസിഡണ്ട് ശശി കൊളോത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് മാടഞ്ചേരി സത്യനാഥൻ സ്വാഗതം പറഞ്ഞു. സതി വടക്കയിൽ, ശശിധരൻ ചെറൂർ, സി.എം ബഷീർ, ശോഭന, ജഗജീവൻ, ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.കെ ബിത നന്ദി പ്രകാശിപ്പിച്ചു.
