പരിമിതികള്‍ മറന്നു; ആടിയും പാടിയും ഭിന്നശേഷി വിദ്യാര്‍ഥികളുടെ ഉല്ലാസയാത്ര

വീടകങ്ങളില്‍ ഒതുങ്ങിക്കഴിഞ്ഞ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് മനം നിറക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത്. ഭിന്നശേഷി സംരക്ഷണ പദ്ധതിയിലൂടെ ഊട്ടിയിലേക്ക് ഉല്ലാസയാത്രയൊരുക്കിയാണ് പുത്തന്‍ അനുഭവങ്ങള്‍ പകര്‍ന്നത്.

ഭിന്നശേഷിക്കാരായ 50ഓളം വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളുമടങ്ങുന്ന നൂറോളം പേരാണ് രണ്ട് ബസുകളിലായി കൊടിയത്തൂരില്‍നിന്ന് ഉല്ലാസയാത്ര പുറപ്പെട്ടത്. കൂട്ടുകൂടാനും ഉല്ലസിക്കാനുമെല്ലാം അവസരമൊരുങ്ങിയതോടെ പരിധിയും പരിമിതിയുമെല്ലാം ആവേശത്തിലേക്ക് വഴിമാറി. ജനപ്രതിനിധികളും രക്ഷിതാക്കളും ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ യാത്ര അവിസ്മരണീയ അനുഭൂതിയായി. ഊട്ടിയിലെ കര്‍ണാടക ഗാര്‍ഡനും ടീ ഫാക്ടറിയും യാത്രക്കിടയിലെ വഴിയോര കാഴ്ചകളുമെല്ലാം കൗതുകത്തോടെ കണ്ടുതീര്‍ത്ത അവര്‍ ഒരിക്കലും മറക്കാനാവാത്ത, സന്തോഷം മാത്രം നിറഞ്ഞ ഒരു ദിവസത്തിന്റെ ഓര്‍മകളുമായാണ് തിരികെപോന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, മുന്‍ പ്രസിഡന്റ് വി ഷംലൂലത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യാത്ര. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിവിധ പദ്ധതികള്‍ പഞ്ചായത്തില്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും ഇത്രയും സന്തോഷം നല്‍കിയ പദ്ധതി വേറെയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

Leave a Reply

Your email address will not be published.

Previous Story

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല ; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

Next Story

കീഴരിയൂർ നീല മന ഇല്ലത്ത് ഗോവിന്ദൻ എമ്പ്രാന്തിരി അന്തരിച്ചു

Latest from Local News

മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ വോട്ടു കൊള്ളക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

ജനധിപത്യത്തിനു ഭീഷണിയായ തരത്തിലുള്ള വോട്ടു കൊള്ളക്കെതിരെ മേപ്പയൂർ ബ്ലോക്ക് -മണ്ഡലം കമ്മറ്റികളുടെ ആഭിമുഖ്യത്തിൻ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ.

ഒരു രൂപക്ക് ഒരു ലിറ്റര്‍ കുടിവെള്ളം; ദാഹമകറ്റാന്‍ മൂടാടി ഗ്രാമപഞ്ചായത്തിന്റെ ‘വാട്ടര്‍ എ.ടി.എം’

ഒരു രൂപക്ക് ഒരു ലിറ്റര്‍ ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കി മൂടാടി ഗ്രാമപഞ്ചായത്ത്. പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക

കൊയിലാണ്ടി മേഖലയിലെ ദേവസ്വം ക്ഷേത്രങ്ങളിൽ സ്വർണ്ണ തിരിമറി: സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി

കൊയിലാണ്ടി മേഖലയിലെ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ സ്വർണ്ണ ഉരുപടികൾ തിരിമറി നടത്തിയതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

അഭയത്തിന് കാരുണ്യ ഹസ്തവുമായി തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് ‘തിരുവരങ്ങ് – 81’

അഭയം ചേമഞ്ചേരിയുടെ സാമ്പത്തിക ക്ലേശം ലഘൂകരിക്കാൻ തിരുവങ്ങൂർ ഹൈസ്കൂൾ 1981 ലെ എസ്.എസ്.എൽ.സി ബാച്ച് വക സഹായ ഹസ്തം. ഗ്രൂപ്പംഗങ്ങൾ ചേർന്ന്